Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉദ്യോഗസ്ഥരുടെ അനാസ്ഥ;...

ഉദ്യോഗസ്ഥരുടെ അനാസ്ഥ; കനാൽ ജലമെത്താതെ ജനങ്ങൾ ദുരിതത്തിൽ

text_fields
bookmark_border
കക്കോടി: കനാൽ ജലമെത്താത്തതിനാൽ കുടിവെള്ളത്തിന്​ നെട്ടോട്ടമോടി ജനങ്ങൾ. കുറ്റ്യാടി ജലസേചനപദ്ധതി ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത്​ അധികൃതരുടെയും അനാസ്ഥമൂലം കനാൽ ജലം ലഭിക്കാതെ ജനങ്ങൾ വലയുകയാണ്​. വെള്ളം കിട്ടാതെ നൂറുകണക്കിന്​ കർഷകരുടെ കൃഷിയും ഇല്ലാതായി. കനാൽ പൊട്ടിയെന്ന ന്യായം പറഞ്ഞാണ്​ തങ്ങളുടെ അനാസ്ഥ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ മറച്ചുവെക്കുന്നത്​. മുൻകാലങ്ങളിൽ ജനുവരിയോടെ അറ്റകുറ്റപ്പണി നടത്തി കൃത്യസമയത്ത്​ കനാൽജലം തുറന്നുവിട്ടിരുന്നു. തൊഴിലുറപ്പ്​ പദ്ധതിയിൽ കനാൽ ശുചീകരണപ്രവൃത്തിക്ക്​ കാത്തുനിന്നതിനാൽ പല ഭാഗങ്ങളിലും ഇപ്പോഴും അറ്റകുറ്റപ്പണി നടത്താനായിട്ടില്ല. കുരുവട്ടൂർ പഞ്ചായത്തിൽ വെള്ളമെത്താതിരുന്നതിനാൽ സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച മൂട്ടോളിയിലെ ഇറിഗേഷൻ ഓഫിസിന് മുന്നിൽ പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു. മൂന്നോ ​നാലോ ദിവസങ്ങൾക്കുള്ളിൽ കനാൽജലം എത്തുമെന്ന്​ അറിയിച്ചതിനെ തുടർന്നാണ്​ സമരക്കാർ പിരിഞ്ഞുപോയത്​. അടുത്ത ദിവസം വീണ്ടും സമരം ചെയ്യുമെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു. കക്കോടി, മോരീക്കര, വേങ്ങേരി, മൊകവൂർ, മക്കട ഭാഗങ്ങളിൽ കടുത്ത കുടിവെള്ളപ്രശ്നമുണ്ടായിട്ടും മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ കണ്ണുതുറക്കുന്നില്ലെന്നും ആക്ഷേപം ഉയർന്നു. ശുചീകരണപ്രവർത്തനങ്ങൾക്ക്​ മതിയായ ഫണ്ട്​ ജലസേചന വകുപ്പിന് ഇല്ലെന്നാണ് ഉദ്യോസ്ഥരുടെ വിശദീകരണം. എന്നാൽ, ഫണ്ടിന്‍റെ അപര്യാപ്തതയുണ്ടെന്ന് മുൻകൂട്ടി മനസ്സിലാക്കി പഞ്ചായത്തുകൾ നടപടി സ്വീകരിക്കണമെന്ന് കുടിവെള്ള പ്രശ്നമനുഭവിക്കുന്ന കുടുംബങ്ങൾ പറയുന്നു. കക്കോടി ബ്രാഞ്ച് കനാൽ തുറന്നാലേ പ്രദേശത്തെ കൃഷിയടക്കം സംരക്ഷിക്കാൻ കഴിയൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story