Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 5:43 AM IST Updated On
date_range 29 March 2022 5:43 AM ISTപരിഷത്ത് നാടകയാത്ര; സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsbookmark_border
കൊടുവള്ളി: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജനകീയ കലാസാംസ്‌കാരിക പ്രവര്‍ത്തനമായ ശാസ്ത്ര കലാജാഥയായ നാടകയാത്രക്ക് ഏപ്രില്‍ ആറിന് കൊടുവള്ളി മുത്തമ്പലത്ത് സ്വീകരണം നല്‍കുന്നതിനായി സ്വാഗതസംഘം രൂപവത്കരിച്ചു. ആറിന് രാവിലെ 10ന് മുത്തമ്പലം അങ്ങാടിയിലാണ് ജാഥക്ക് സ്വീകരണം. സംഘാടക സമിതി രൂപവത്കരണ യോഗത്തില്‍ പരിഷത്ത് ജില്ല കമ്മിറ്റിയംഗം കെ. വിഘ്‌നേശ്വരന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ വിജീഷ് പരവരി, ആര്‍.സി. രമേശന്‍ എന്നിവര്‍ ജാഥാ പര്യടനം വിശദീകരിച്ചു. ഷറീന മജീദ്, എന്‍.ആര്‍. റിനീഷ്, പരിഷത്ത് മേഖല സെക്രട്ടറി പി.കെ. രാധാകൃഷ്ണന്‍, ടി.കെ. ഷാരോണ്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി നഗരസഭ കൗണ്‍സിലര്‍ അര്‍ഷ അശോകന്‍ (ചെയര്‍മാന്‍), ടി.കെ. ഷാരോണ്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story