Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 5:39 AM IST Updated On
date_range 29 March 2022 5:39 AM ISTജനകീയ പ്രശ്‌നങ്ങളെ തെരുവുകളില്‍ വിഷയമാക്കാന്‍ സാധിക്കണം -വിസ്ഡം
text_fieldsbookmark_border
കോഴിക്കോട്: ജനകീയ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി തെരുവുകളില്‍ രാജ്യസ്‌നേഹികളായ എല്ലാവരെയും അണിനിരത്താൻ മതനിരപേക്ഷ കക്ഷികള്‍ മുന്നിട്ടിറങ്ങണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ഏകദിന ഇന്‍റലക്ച്വല്‍ മീറ്റ് അഭിപ്രായപ്പെട്ടു. 'സമകാലിക ഇന്ത്യ: പ്രശ്‌നങ്ങളും പരിഹാരവും' എന്ന വിഷയത്തിൽ നടന്ന ഇന്‍റലക്ച്വല്‍ മീറ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് പി.എന്‍. അബ്ദുലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. ടി.കെ. അഷ്‌റഫ്, അബ്ദുല്‍ മാലിക് സലഫി, ശബീബ് സ്വലാഹി, താജുദ്ദീന്‍ സ്വലാഹി എന്നിവര്‍ വിഷയാവതരണം നടത്തി. ഫൈസൽ മൗലവി, സി.പി. സലീം, മുജാഹിദ് ബാലുശ്ശേരി, നാസിര്‍ ബാലുശ്ശേരി, ശമീര്‍ മദീനി എന്നിവർ സംസാരിച്ചു. കെ.പി. ശമീല്‍ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story