Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2022 5:43 AM IST Updated On
date_range 28 March 2022 5:43 AM ISTഉദയം പദ്ധതിയിൽ നാലാമത്തെ വീട് ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
കോഴിക്കോട്: സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവരുടെ ആവശ്യം നിറവേറുമ്പോഴാണ് യഥാര്‍ഥ വികസനം നടപ്പാകുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജില്ല ഭരണകൂടത്തിന്റെ ഉദയം പദ്ധതിയിലെ നാലാമത്തെ ഹോം വെള്ളയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയിലൂടെ 1400ഓളം പേരെ പുനരധിവസിപ്പിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും കോഴിക്കോടിന്റെ നന്മയുള്ള മനസ്സുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയായി. മുന്‍ എം.എല്‍.എ വി.കെ.സി. മമ്മദ് കോയ കമ്യൂണിറ്റി ഡെന്റിസ്ട്രി സര്‍വിസ് പ്രഖ്യാപനവും ജില്ല കലക്ടര്‍ ഡോ.എന്‍. തേജ് ലോഹിത് റെഡ്ഡി കമ്യൂണിറ്റി മെഡിസിന്‍ സര്‍വിസ് പ്രഖ്യാപനവും നടത്തി. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ റീടെയില്‍ സെയില്‍സ് മാനേജര്‍ അമല്‍ജിത്ത്, എച്ച്.എൽ.എല്‍ പ്രതിനിധി ആശിഷ് നായര്‍, വി.കെ.സി. മമ്മദ് കോയ, തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രതിനിധി നാസര്‍, പാലക്കല്‍ അഹമ്മദ് എന്നിവര്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. വി.കെ.സി. മമ്മദ് കോയ, തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രതിനിധി നാസര്‍, വാര്‍ഡ് കൗണ്‍സിലര്‍ എം.കെ. മഹേഷ്, ഡെപ്യൂട്ടി കലക്ടര്‍ അനിതാകുമാരി എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ ഡോ.എന്‍. തേജ് ലോഹിത് റെഡ്ഡി സ്വാഗതവും സാമൂഹികനീതി ഓഫിസര്‍ അഷറഫ് കാവില്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story