Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2022 5:37 AM IST Updated On
date_range 28 March 2022 5:37 AM ISTകൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്: കാർഷികമേഖലക്കും ജനക്ഷേമപ്രവർത്തനങ്ങൾക്കും മുൻഗണന
text_fieldsbookmark_border
കൊടുവള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെ 46.7 കോടി വരവും 46.56 കോടി ചെലവും 19.88 ലക്ഷം നീക്കിയിരിപ്പുമുള്ള 2022-2023 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് സലീന സിദ്ദീഖലി അവതരിപ്പിച്ചു. കാർഷികമേഖലയുടെ സമഗ്രവികസനവും ജനക്ഷേമപ്രവർത്തനങ്ങൾക്കുമാണ് മുൻഗണന നൽകിയത്. മടവൂർ, കിഴക്കോത്ത്, താമരശ്ശേരി, ഓമശ്ശേരി, പുതുപ്പാടി, കട്ടിപ്പാറ, കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി തുടങ്ങിയ ഒമ്പത് ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന മലയോര കാർഷികപ്രദേശങ്ങളുടെ വികസനത്തിനും ക്ഷീരകർഷകരെ അഭിവൃദ്ധിയിലേക്ക് കൊണ്ടുവരുന്നതിനും പദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ട്. പാർപ്പിടം, കുടിവെള്ളം, ശുചിത്വം, പുഴസംരക്ഷണം, തോട് സംരക്ഷണം എന്നിവക്ക് മുൻഗണന നൽകിയിട്ടുണ്ട്. വിദ്യാഭ്യാസരംഗത്ത് കുതിച്ചുചാട്ടം നടത്തുന്നതിനും സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധരുടെയും ഭിന്നശേഷിക്കാരുടെയും പുരോഗതി ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു കളത്തൂർ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എം. രാധാകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എസ്.പി. ഷഹന, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. സുനീർ, ബ്ലോക്ക് ഡിവിഷൻ മെംബർമാരായ കെ.എം. അഷ്റഫ്, കൗസർ, റോയ് കുന്നം പള്ളി, ഹെലൻ, സുമ രാജേഷ്, നിധീഷ് കല്ലുള്ളതോട്, ബുഷ്റ ഷാഫി, ഷിൽന ഷിജു, കുട്ടിയമ്മ മാണി, മെഹ്റൂഫ്, ഷിജി, ജോബി ജോസഫ്, ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ അബ്ദുറഹിമാൻ (താമരശ്ശേരി), അടുക്കത്ത് രാഘവൻ (മടവൂർ), അബ്ദുന്നാസർ (ഓമശ്ശേരി), ആയിഷക്കുട്ടി സുൽത്താൻ (പുതുപ്പാടി), മുഹമ്മദ് മോയത്ത് (കട്ടിപ്പാറ), അലക്സ് തോമസ് (കോടഞ്ചേരി), മേഴ്സി പുലിക്കാട്ട് (തിരുവമ്പാടി) എന്നിവർ സംസാരിച്ചു. ബ്ലോക്ക് ഡെവലപ്മൻെറ് ഓഫിസർ ബിജിൻ പി. ജേക്കബ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story