Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2022 5:36 AM IST Updated On
date_range 28 March 2022 5:36 AM ISTകാത്തിരിപ്പിനുശേഷം കുട്ടികളുടെ പാർക്ക് തുറന്നു
text_fieldsbookmark_border
കുറ്റ്യാടി: വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം കുറ്റ്യാടി പഞ്ചായത്തിന്റെ കുട്ടികളുടെ പാർക്ക് തുറന്നു. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ പ്രസിഡന്റായിരുന്ന കാലത്ത് ജില്ല പഞ്ചായത്ത് ഫണ്ടിൽ നിർമാണം തുടങ്ങിയതാണ്. അരക്കോടി ജില്ല പഞ്ചായത്തും ബാക്കി പഞ്ചായത്തുമാണ് ചെലവഴിച്ചത്. 2020 സെപ്റ്റംബർ ഏഴിന് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് സി.എൻ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തിരുന്നു. എല്ലാ ഒരുക്കവും പൂർത്തിയാക്കാതെയായിരുന്നു ഉദ്ഘാടനം. ഇതിനാൽ പൊതുജനങ്ങൾക്ക് പ്രവേശനം ആരംഭിച്ചിരുന്നില്ല. പുതിയ പഞ്ചായത്ത് ഭരണസമിതി മാറിവന്നശേഷം 2021 മാർച്ചിൽ പുതിയ പ്രസിഡൻറും ഉദ്ഘാടനച്ചടങ്ങ് നടത്തി. എന്നിട്ടും ആളുകളെ പ്രവേശിപ്പിക്കാത്തതിനാൽ പാർക്ക് കാടുകയറിയിരുന്നു. പാർക്ക് നടത്തിപ്പ് അടുത്തിടെ ലേലം ചെയ്തതോടെയാണ് പ്രവർത്തനസജ്ജമായത്. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഒ.ടി. നഫീസ അധ്യക്ഷത വഹിച്ചു. കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി, മെംബർ പി.കെ. ഷമീന, ജില്ല പഞ്ചായത്തംഗം സി.എം. യശോദ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. മോഹൻദാസ്, വാർഡ് മെംബർ എ.സി. അബ്ദുൽമജീദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഒ.വി. ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
