Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:43 AM IST Updated On
date_range 27 March 2022 5:43 AM ISTചിന്തകൾക്കും പ്രതീക്ഷകൾക്കും ചായം നൽകി നെക്സ്റ്റ്
text_fieldsbookmark_border
കോഴിക്കോട്: കോവിഡ് കാലത്തുള്ള ചിന്തകൾക്കും കോവിഡിനുശേഷമുള്ള പ്രതീക്ഷകൾക്കും ചായം നൽകി അക്കാദമി ആർട്ട് ഗാലറിയിൽ 10 കലാകാരൻമാരുടെ ചിത്രപ്രദർശനം. നെക്സ്റ്റ് എന്ന് പേരിട്ട പ്രദർശനത്തിൽ 10 കലാകാരൻമാർ പലസമയത്ത് പലയിടത്തിരുന്ന് നിറംചാർത്തിയ ചിന്തകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. മനസ്സിലെ സംഘർഷങ്ങളും ആകുലതകളും ചെറിയ കാൻവാസിലേക്ക് പകർത്തിയിരിക്കുകയാണ് ജി.വി. ഗിരീഷ് എന്ന കലാകാരൻ. പഴയ ഫ്ലോപ്പി ഡിസ്ക്കിലാണ് അദ്ദേഹം പല ചിത്രങ്ങളും വരച്ചത്. ഒരു കുടുംബത്തിൻെറ വീടെന്ന സ്വപ്നവും പ്രതീക്ഷകളുമാണ് പി.ജി. ഹരിഷ് വരച്ചത്. തറയിടുമ്പോൾ തുടങ്ങുന്ന ആഗ്രഹങ്ങൾ ആ ചിത്രങ്ങളിൽ കാണാം. കോവിഡ് കാലത്തെ വിഷമങ്ങൾ വരച്ചിരിക്കുകയാണ് സ്വാതി ജയ്കുമാർ. തെയ്യത്തിൻെറ രൂപത്തിലുള്ള മാസ്ക് കലയും കലാകാരന്മാരും മറഞ്ഞുപോയ കോവിഡ് കാലത്തെ ഓർമിപ്പിക്കുന്നതാണ്. കോവിഡിൽ വീടിനുള്ളിലായിപ്പോയ കുട്ടിക്കാലവും അവരുടെ കളിസ്ഥലത്തേക്ക് എത്തിപ്പെടാനുള്ള ആഗ്രഹവും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങൾ, കുഞ്ഞു കുട്ടികൾക്കെതിരായ ശാരീരികാക്രമണങ്ങൾ, നഷ്ട പ്രതിബിംബങ്ങൾ, പുള്ളിപ്പുലിയുടെ ദിവാസ്വപ്നങ്ങൾ, കെട്ടുബന്ധങ്ങളിൽ പെട്ടുഴറുന്ന മനുഷ്യരുടെ ദുരിതങ്ങൾ, ആശ്വാസം തേടിയ ഇടത്തിൽ പതിയിരിക്കുന്ന അപകടത്തെ കാണിക്കുന്ന വൈദ്യുതി കമ്പിയിലിരിക്കുന്ന കാക്ക, ഒളിഞ്ഞിരിക്കുന്ന ചതികളെ ഓർമിപ്പിക്കുന്ന ചൂണ്ട തുടങ്ങിയ പ്രതീകങ്ങളാണ് പ്രദർശനത്തിലുള്ളത്. ടി.പി. ശ്രീധരൻ, ജി.വി. ഗിരീഷ്, അനിരുദ്ധ് രാമൻ, സ്വാതി ജയ്കുമാർ, സാനു രാമകൃഷ്ണൻ, പി.ജി. ഹരീഷ്, അരുണ ആലഞ്ചേരി, സി.എസ്. ഷിബു ചന്ദ്, മനോജ് വിശ്വംഭരൻ, ടി.പി. രാജേഷ് എന്നിവരാണ് ചിത്രങ്ങൾ ഒരുക്കിയത്. മാർച്ച് 31 വരെ പ്രദർശനം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story