Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:39 AM IST Updated On
date_range 27 March 2022 5:39 AM IST'തനതിട'ങ്ങൾ കുട്ടികളിൽ സ്വതന്ത്ര ചിന്താഗതി വളർത്തും -വി.ആർ. സുധീഷ്
text_fieldsbookmark_border
പേരാമ്പ്ര: വിദ്യാർഥികളിൽ മാനവിക ബോധവും സ്വതന്ത്ര ചിന്താഗതിയും വളർത്തുന്നത് കലാലയങ്ങളിലെ 'തനതിട'ങ്ങളാണെന്ന് സാഹിത്യകാരൻ വി.ആർ. സുധീഷ് അഭിപ്രായപ്പെട്ടു. സർഗാത്മകതയും മൂല്യബോധവും സൃഷ്ടിക്കാൻ ഇത്തരം പദ്ധതികളിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ നാഷനൽ സർവിസ് സ്കീം കാമ്പസിൽ നിർമിച്ച തനതിടം മിനി പാർക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ സി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. 35 വർഷം മുമ്പ് പൂർവാധ്യാപകൻ കോറോത്ത് വാസു നട്ടുപിടിപ്പിച്ച ഞാവൽ മരത്തിന്റെ ചുവട്ടിലാണ് 'തനതിടം' ഒരുക്കിയത്. ചർച്ചാക്ലാസുകൾ, സെമിനാർ, ഗസൽ തുടങ്ങിയ പരിപാടികളും ഇവിടെ നടത്തും. കോറോത്ത് വാസു, ശിൽപി പ്രകാശൻ എന്നിവരെ ആദരിച്ചു. ഹെഡ്മാസ്റ്റർ കെ. അഷ്റഫ്, ഡോ. കെ.വി. അബു, സ്റ്റാഫ് സെക്രട്ടറി വി.എം. അഷ്റഫ്, പി. ശ്രീജിത്ത്, പ്രോഗ്രാം ഓഫിസർ, കെ. ഷോബിൻ, കെ. സമീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
