Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമടവൂരിലെ പുറമ്പോക്ക്...

മടവൂരിലെ പുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കാൻ ഉത്തരവ്

text_fields
bookmark_border
മടവൂർ: സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയ മടവൂർ ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള പുറമ്പോക്ക് ഭൂമി തിരിച്ചെടുത്ത് സംരക്ഷിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാൻ ഉത്തരവിട്ടു. പൈമ്പാലശ്ശേരി ബസാറിനോട് ചേർന്നുകിടക്കുന്ന തോട് ഉൾപ്പെടുന്ന പുറമ്പോക്ക് ഭൂമിയാണ് സർവേക്കല്ലുകൾ പിഴുതുമാറ്റി സ്വകാര്യ വ്യക്തി മണ്ണിട്ടുനികത്തി ​കൈയേറിയത്. ഇതിനെതിരായി ഗ്രാമ പഞ്ചായത്ത്‌ ഭരണസമിതി യോഗത്തിൽ സി.പി.എം മെംബർമാർ പ്രമേയം കൊണ്ടുവന്നെങ്കിലും പഞ്ചായത്ത്‌ ഭരണസമിതി നടപടി കൈക്കൊണ്ടില്ല. തുടർന്ന് ഗ്രാമ പഞ്ചായത്ത്‌ മെംബർമാരായ പി.കെ.ഇ. ചന്ദ്രൻ, സി.ബി. നിഖിത എന്നിവർ ഓംബുഡ്സ്മാൻ മുമ്പാകെ പരാതി ഫയൽ ചെയ്യുകയായിരുന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്, സെക്രട്ടറി, സ്ഥലം കൈയേറിയവർ എന്നിവരായിരുന്നു കേസിലെ എതിർകക്ഷികൾ. പഞ്ചായത്ത്‌ പുറമ്പോക്കിൽപെടുന്ന 12 സെന്റ് സ്ഥലം സർക്കാർ അനുമതിയോ രേഖാമൂലമുള്ള കൈമാറ്റമോ ഇല്ലാതെ സ്വകാര്യ വ്യക്തി ആധാരം രജിസ്റ്റർ ചെയ്ത് കൈവശപ്പെടുത്തിയെന്നും ഇതിന്റെ മറപിടിച്ച് കൂടുതൽ സ്ഥലം കൈയേറിയെന്നുമായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. ഒരു വർഷം നീണ്ടുനിന്ന വിചാരണക്കുശേഷമാണ് പുറമ്പോക്ക് ഭൂമി കൈയേറ്റക്കാരിൽനിന്നു തിരിച്ചുപിടിച്ച് സംരക്ഷിക്കാൻ മടവൂർ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ ഓംബുഡ്സ്മാൻ കോടതി ഉത്തരവ്‌ നൽകിയിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story