Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:39 AM IST Updated On
date_range 27 March 2022 5:39 AM ISTമാധ്യമങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു -ശശികുമാർ
text_fieldsbookmark_border
കണ്ണൂർ: ലോകത്തിനാകെ മാതൃകയാകുന്ന വിധത്തിൽ മാധ്യമ നവീകരണ ശ്രമങ്ങൾ പുരോഗമന പ്രസ്ഥാനങ്ങൾ മുൻകൈയെടുത്ത് ആരംഭിക്കണമെന്ന് മാധ്യമ പ്രവർത്തകൻ ശശികുമാർ. സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂർ ചക്കരക്കല്ലിൽ 'മാധ്യമങ്ങളും സാമൂഹിക പ്രതിബദ്ധതയും' വിഷയത്തിൽ നടന്ന സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ നാലാംതൂണായി പ്രവർത്തിച്ച മാധ്യമങ്ങൾ ഇപ്പോൾ അഞ്ചാംപത്തിയായാണ് പ്രവർത്തിക്കുന്നത്. ജനത്തിനും ജനാധിപത്യത്തിനും വിരുദ്ധമായി പ്രവർത്തിക്കുന്നതിന് മാധ്യമങ്ങൾക്ക് അവകാശമുണ്ടോ. ഇത് ജനാധിപത്യത്തെ തന്നെ അപകടത്തിലാക്കിയിരിക്കുന്നു. ഭരണഘടന പൗരന് നൽകുന്ന അവകാശങ്ങളെല്ലാം കവരുകയാണ്. ഇതിനെതിരെ ചോദ്യമുയർത്താൻ മാധ്യമങ്ങളില്ല. ഏകപക്ഷീയമായ വാർത്തകളാണ് ഉൽപാദിപ്പിക്കുന്നത്. മറുഭാഗത്തിന്റെ വാദമുഖങ്ങൾ ഒരിക്കലും ജനങ്ങളിലേക്ക് എത്തുന്നില്ല. ജനങ്ങൾക്ക് മാധ്യമങ്ങളിൽ വിശ്വാസം ഇല്ലാതായിക്കഴിഞ്ഞു. സോഷ്യൽ മീഡിയ അതിപ്രസരം ഇതിന്റെ ആക്കം കൂട്ടുന്നു. കെ-റെയിൽ വിഷയത്തിലും മാധ്യമങ്ങളുടെ ഗൂഢാലോചനയാണ് നടക്കുന്നതെന്നും ശശികുമാർ പറഞ്ഞു. കെ. ഭാസ്‌കരൻ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകരായ എം.വി. നികേഷ് കുമാർ, മീഡിയവൺ സീനിയർ കോഓഡിനേറ്റിങ് എഡിറ്റർ സ്‌മൃതി പരുത്തിക്കാട്, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ എന്നിവർ സംസാരിച്ചു. കെ. ബാബുരാജ് സ്വാഗതം പറഞ്ഞു. പടം -media seminar -സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂർ ചക്കരക്കല്ലിൽ മാധ്യമ സെമിനാർ മാധ്യമ പ്രവർത്തകൻ ശശികുമാർ ഉദ്‌ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story