Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:30 AM IST Updated On
date_range 27 March 2022 5:30 AM ISTജപ്തി ഭീതിയിൽ ഒരു കുടുംബം
text_fieldsbookmark_border
കൂരാച്ചുണ്ട് : രോഗിയായ ഭർത്താവിനേയും പ്രായമായ അമ്മയേയും വിദ്യാർത്ഥികളായ രണ്ട് മക്കളേയും കൂട്ടി എങ്ങോട്ടാണ് പോകേണ്ടതെന്ന് കക്കയം വാക്കട സുവർണക്ക് (46) ഒരു നിശ്ചയവും ഇല്ല. ഈ മാസം 30 നുളളിൽ ബാലുശ്ശേരി കെ.ഡി.സി ബാങ്കിൽ 5.25 ലക്ഷം രൂപ അടച്ചില്ലെങ്കിൽ ഈ കുടുംബത്തിന്റെ വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്യും. ഭർത്താവ് രാമചന്ദ്രന് തലച്ചോറിൽ ട്യൂമർ ബാധിച്ചതോടെ ചികിൽസക്ക് വലിയൊരു തുക ചിലവായി. നിത്യ ചെലവിനു പോലും പ്രയാസപ്പെട്ടു. ഇതിനിടെ ഹോട്ടൽ തുടങ്ങാൻ കെ.ഡി.സിയിൽ വീടും സ്ഥലവും പണയപ്പെടുത്തി 2011 ൽ 2.5 ലക്ഷം രൂപ കടമെടുത്തു. ഭർത്താവിന്റെ ചികിത്സക്കിടയിൽ ഹോട്ടൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞില്ല. വരുമാനം നിലച്ചതോടെ ബാങ്കിലെ തിരിച്ചടവും മുടങ്ങി. നാട്ടുകാരുടെ സഹകരണത്തോടെ ഒരു ലക്ഷം രൂപ ബാങ്കിൽ തിരിച്ചടച്ചിരുന്നെങ്കിലും ഇപ്പോളും പലിശ സഹിതം 5.25 ലക്ഷം രൂപ ബാധ്യതയുണ്ട്. സർക്കാർ സഹായത്തോടെ നിർമിച്ച വീട് പൂർത്തിയാക്കാനും കഴിഞ്ഞിട്ടില്ല. പ്ലാസ്റ്റിക് ഷീറ്റ് മറച്ചും മറ്റുമാണ് ചോർച്ച ഒഴിവാക്കുന്നത്. പണി തീർന്നില്ലെങ്കിലും കയറിക്കിടക്കാൻ ഒരു വീടുണ്ടായിരുന്നു എന്നാൽ ബാങ്ക് വായ്പ അടച്ചിട്ടില്ലെങ്കിൽ വീട് പോലും നഷ്ടമാകുമെന്നാണ് ഇവർ ഭയക്കുന്നത്. ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. അക്കൗണ്ട് നമ്പർ - 67168449957, IFSC Code - SBIN0070314, ഗൂഗിൾ പേ നമ്പർ : 9495859529 Photo: സുവർണയും ഭർത്താവും പണി തീരാത്ത വീടിനു മുന്നിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
