Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇന്ന്​ കൊടിയിറക്കം

ഇന്ന്​ കൊടിയിറക്കം

text_fields
bookmark_border
പയ്യന്നൂർ കോളജ്​ മുന്നിൽ കാസർകോട്​: അത്യുത്തര ദേശത്തിന്​ പെരുംകലയാട്ടം സമ്മാനിച്ച മേളക്ക്​ ഞായറാഴ്ച​ കൊടിയിറക്കം. കലയുടെ മേളം കൊട്ടിക്കയറിയ പകലിരവുകളുടെ ആവേശത്തിന്‍റെ ഭാഗമാവാൻ ആയിരങ്ങളാണ്​ നാലാംനാളിലുമെത്തിയത്​. ബസ്​ പണിമുടക്ക്​ സൃഷ്ടിച്ച യാത്രാദുരിതമെല്ലാം മറികടന്നായിരുന്നു കാഴ്ചക്കാരുടെയും അരങ്ങേറ്റം. കാസർകോട്​ ഗവ. കോളജിൽ ആദ്യമായെത്തിയ കണ്ണൂർ സർവകലാശാല കലോത്സവത്തെ ഇരുകൈയും നീട്ടിയാണ്​ നാട്ടുകാർ എതിരേറ്റത്​. മേളയുടെ നാലുദിവസം പിന്നിട്ടപ്പോൾ നിലവിലെ ചാമ്പ്യന്മാരായ പയ്യന്നൂർ കോളജ്​ പയ്യന്നൂരാണ്​ മുന്നിൽ. 166 പോയന്‍റുമായാണ്​ പയ്യന്നൂരിന്‍റെ മുന്നേറ്റം. കാഞ്ഞങ്ങാട്​ നെഹ്​റു കോളജാണ്​ (149) തൊട്ടുപിന്നിൽ. 146 പോയന്‍റുമായി ​കണ്ണൂർ ശ്രീനാരായണ കോളജ്​ മൂന്നാംസ്ഥാനത്തുണ്ട്​. ഗവ. ബ്രണ്ണൻ കോളജ്​- 130, തളിപ്പറമ്പ്​ സർ സയ്യിദ്​ -116, കാസർകോട്​ ഗവ. കോളജ്-​ 107, ഡോൺബോസ്​കോ- 92, ഗവ. ബ്രണ്ണൻ കോളജ്​ ഓഫ് ടീച്ചർ എജുക്കേഷൻ ​ 82 എന്നിങ്ങനെയാണ്​ മറ്റു കോളജുകളുടെ പോയന്‍റ്​ നില. സ്​റ്റേജിനത്തിൽ 36 ഇനങ്ങളാണ്​ പൂർത്തിയായത്​. സമാപന ദിവസമായ ഞായറാഴ്ച കാസർകോട്​ പുതിയ ബസ്​സ്റ്റാൻഡാണ്​ വേദി എട്ടായി നിശ്ചയിച്ചത്​. രാവിലെ പത്തിന്​ തെരുവുനാടകമാണ്​ ഇവിടെ നടക്കുക. 2020 ജനുവരി രണ്ടാംവാരത്തിൽ പയ്യന്നൂർ കോളജിലാണ്​​ കണ്ണൂർ സർവകലാശാല കലോത്സവം അവസാനമായി നടന്നത്​. കോവിഡ്​ കാരണം നിലച്ച മേളയുടെ ഉയിർത്തെഴുന്നേൽപിന്​ കൂടിയാണ്​​ കാസർകോട്​ സാക്ഷിയായത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story