Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:28 AM IST Updated On
date_range 27 March 2022 5:28 AM ISTകണ്ണൂർ സർവകലാശാല കലോത്സവം
text_fieldsbookmark_border
കൊടുക്കാം സംഘാടനത്തിനൊരു എ പ്ലസ് കാസർകോട്: കലയുടെ രാപ്പകലുകൾ ധന്യമാക്കിയ സംഘാടനത്തിന് കൊടുക്കണം ഒരു എ പ്ലസ്. മൂന്ന് ജില്ലകളിൽനിന്നുള്ള കലാപ്രതിഭകൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിനുപേർക്ക് സംഘാടനത്തെക്കുറിച്ച് നല്ലതേ പറയാനുള്ളൂ. ആദ്യമായാണ് കണ്ണൂർ സർവകലാശാല കലോത്സവത്തിന് കാസർകോട് ഗവ. കോളജ് വേദിയാവുന്നത്. അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളുമെല്ലാം സംഘാടക സമിതിക്കുപിന്നില്‍ അണിനിരന്നതോടെ കാര്യങ്ങൾ എളുപ്പമായി. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് കലോത്സവ നടത്തിപ്പ്. പ്ലാസ്റ്റിക് വിമുക്ത കാമ്പയിനും കർമനിരതരായ ഹരിതകര്‍മ സേനയും. തുണിസഞ്ചികളും കടലാസ് പേനയുമാണ് ഉപയോഗിക്കുന്നത്. മത്സരാര്‍ഥികള്‍ക്കെല്ലാം സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്നതും കലോത്സവ ചരിത്രത്തിൽ ആദ്യമായാണെന്ന് സംഘാടകർ പറയുന്നു. ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും പ്രത്യേകം തയാറാക്കിയ വിക്ടറി സ്റ്റാൻഡില്‍ വിതരണം ചെയ്യുന്നതും ആദ്യാനുഭവം. ഓണ്‍ലൈനായി തത്സമയം കാണുന്നതിനും സംവിധാനമൊരുക്കി. പ്രധാന വേദിക്കുസമീപം പ്ലാവിന്റടിയില്‍ തയാറാക്കിയ കഫേ ലൈബ്രറിയും പുതുമ പകരുന്നു. 2017ലെ സര്‍വകലാശാല കലോത്സവത്തിന്റെ സംഘാടനത്തിനിടെ വിടവാങ്ങിയ അഹമ്മദ് അഫ്സലിന്റെ ഓർമക്ക് സ്ഥാപിച്ച അഫ്‌സല്‍ സ്‌ക്വയറും മേളയിലുണ്ട്. രാപ്പകൽ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന ഒരുകൂട്ടമാളുകളാണ് സംഘാടനത്തിന്‍റെ വിജയരഹസ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story