Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാൽ സംഭരണം: ഡെപ്യൂട്ടി...

പാൽ സംഭരണം: ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കി

text_fields
bookmark_border
കോഴിക്കോട്: മലബാര്‍ മില്‍മയുടെ പാല്‍ സംഭരണം സംബന്ധിച്ച് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കി. ക്വോട്ട സംവിധാനം നിര്‍ത്തി ക്ഷീര കര്‍ഷകര്‍ ഉൽപാദിപ്പിക്കുന്ന മുഴുവന്‍ പാലും സംഘങ്ങള്‍ സംഭരിക്കണമെന്നും ഈ പാല്‍ നിയന്ത്രണങ്ങളില്ലാതെ മലബാര്‍ മില്‍മ എടുക്കണമെന്നുമായിരുന്നു ഉത്തരവ്. ക്ഷീര കര്‍ഷകനായ ശിവകുമാര്‍ ഹൈകോടതിയില്‍ നല്‍കിയ റിട്ട് പെറ്റീഷന്‍ പരിഗണിച്ച കോടതി കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനം കൈക്കൊള്ളാന്‍ ക്ഷീര വികസന വകുപ്പ്​ ഡയറക്ടറോടും ഡെപ്യൂട്ടി ഡയറക്ടറോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇടക്കാല അപേക്ഷ പരിശോധിച്ച്​ നടപടിയെടുക്കാനുള്ള ചുമതല കോടതി ക്ഷീര വകുപ്പ്​ ഡയറക്ടര്‍ക്കു മാത്രമായി നിജപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ക്ഷീര കര്‍ഷകര്‍ ഉൽപാദിപ്പിക്കുന്ന മുഴുവന്‍ പാലും മില്‍മ മുമ്പും ഇപ്പോഴും സംഭരിക്കുന്നുണ്ട്. ക്ഷീര കര്‍ഷകരോട് അനുഭാവപൂര്‍ണമായ നിലപാടുകളാണ് മലബാര്‍ മില്‍മ എന്നും എടുത്തിട്ടുള്ളതെന്ന് ചെയര്‍മാന്‍ കെ.എസ്. മണി, മാനേജിങ്​ ഡയറക്ടര്‍ ഡോ. പി. മുരളി എന്നിവര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story