Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:46 AM IST Updated On
date_range 26 March 2022 5:46 AM ISTഡോ. കെ.എം.ആർ.സി. ബാബു മെമ്മോറിയൽ അവാർഡ് ഡോ. അജിത് ഭാസ്കറിന്
text_fieldsbookmark_border
കോഴിക്കോട്: കാലിക്കറ്റ് ചെസ്റ്റ് ഏർപ്പെടുത്തിയ ഡോ. കെ.എം.ആർ.സി. ബാബു മെമ്മോറിയൽ ഓറേഷൻ അവാർഡിന് നെഞ്ചുരോഗ വിദഗ്ധൻ ഡോ. അജിത് ഭാസ്കർ അർഹനായി. ശനിയാഴ്ച ഹോട്ടൽ വുഡിസിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകും. ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. കഴിഞ്ഞ 25 വർഷമായി നെഞ്ചുരോഗ വിഭാഗത്തിന് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് അവാർഡ്. കോഴിക്കോട് പി.വി.എസ് ഹോസ്പിറ്റലിലെ സീനിയർ കൺസൽട്ടന്‍റ് പൾമനോളജിസ്റ്റും മലബാർ മെഡിക്കൽ കോളജ് നെഞ്ചുരോഗ വിഭാഗത്തിൽ പ്രഫസറും ഐ.എം.എ പെപ്സിന്‍റെ സംസ്ഥാന സെക്രട്ടറിയുമാണ് ഡോ. അജിത് ഭാസ്കർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story