Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:44 AM IST Updated On
date_range 26 March 2022 5:44 AM ISTവീടുകളുടെ താക്കോല്‍ദാനം ഇന്ന്
text_fieldsbookmark_border
താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് എന്റർപ്രണർ ഓർഗനൈസേഷൻ കേരളയും ജെ.കെ സിമന്റ്സും സംയുക്തമായി നിർമിച്ചു നൽകിയ 20 വീടുകളുടെ സമർപ്പണം ശനിയാഴ്ച വൈകീട്ട് നാലിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് കരിഞ്ചോല പുനരധിവാസ കമ്മിറ്റി ചെയർമാനും മുൻ എം.എൽ.എയുമായ കാരാട്ട് റസാഖ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. രണ്ടുകോടിയോളം രൂപ ചെലവഴിച്ചാണ് 20 വീടുകളുടെ പണി പൂര്‍ത്തീകരിച്ചത്. ഉരുൾ പൊട്ടലിൽ ജീവന്‍ നഷ്ടപ്പെട്ട 14 പേരുടെ കുടുംബത്തിനു നാലു ലക്ഷം വീതവും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം വീതവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ ദുരിത ബാധിതര്‍ക്ക് കേരള മുസ്‍ലിം ജമാഅത്ത് 10 വീടുകളും പീപ്ള്‍സ് ഫൗണ്ടേഷന്‍ അഞ്ച് വീടുകളും മൂന്ന് വീടുകൾ നിർമിക്കാനുള്ള സ്ഥലവും എന്‍.എസ്.എസ് രണ്ട് വീടുകളും സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ഒരുവീടും നിർമിച്ചു നല്‍കിയിരുന്നു. ഡോ. എം.കെ. മുനീർ എം.എൽ.എ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
