Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:44 AM IST Updated On
date_range 26 March 2022 5:44 AM ISTസംസ്ഥാനപാത നവീകരണം: പോക്കറ്റ് റോഡുകളിലേക്കുള്ള പ്രവേശനത്തിന് അപകടഭീഷണി
text_fieldsbookmark_border
ഓമശ്ശേരി: സംസ്ഥാന പാത നവീകരണത്തെ തുടർന്ന് ഉപറോഡുകളിലേക്കുള്ള യാത്ര ദുഷ്കരമായി. ഇത്തരം ചെറിയ റോഡുകളിലേക്കു കയറുന്നതും ഇറങ്ങുന്നതുമാണ് പ്രയാസത്തിലായത്. സംസ്ഥാന പാതയിൽ പ്രവൃത്തി കഴിഞ്ഞപ്പോൾ റോഡിനു ക്രമാതീതമായി ഉയരം കൂടിയതാണ് കാരണം. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ പ്രവൃത്തിയാണ് ഇപ്പോൾ നടന്നുവരുന്നത്. പലയിടത്തും റോഡ് ഉയർന്നത് കാരണം അപകടക്കെണിയാണ്. പോക്കറ്റ് റോഡിൽനിന്നും മെയിൻ റോഡിലേക്ക് വാഹനം കയറാൻ കഴിയുന്നില്ല. നാമമാത്ര പരിഹാരമാണ് ഇതിനു കരാറുകാർ ചെയ്തത്. കെ.എസ്.ടി.പിക്കാണ് റോഡ് നവീകരണ ചുമതല. ------------------- ചിത്രം: ഓമശ്ശേരി -മുക്കം പാതയിൽ മുണ്ടുപാറയിലേക്കുള്ള അപകടാവസ്ഥയിലായ റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
