Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാമ്പസിലെ വാഹനാഭ്യാസം:...

കാമ്പസിലെ വാഹനാഭ്യാസം: വിദ്യാർഥികൾക്കെതിരെ കേസ്‌

text_fields
bookmark_border
കോഴിക്കോട്‌: മലബാർ ക്രിസ്ത്യൻ കോളജ്​ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ സെന്‍റ്​ ഓഫ്‌ ആഘോഷത്തിനിടെ കാമ്പസിൽ കാർ, ബൈക്ക്​ റേസിങ് നടത്തിയ സംഭവത്തിൽ പൊലീസ്‌ കേസെടുത്തു. ബുധനാഴ്ച വൈകീട്ടാണ്‌ കാമ്പസിലെ മൈതാനത്ത്‌ അപകടകരമായ രീതിയിൽ കാറുകളും ബൈക്കും ഓടിച്ചത്‌. 10ഓളം വിദ്യാർഥികൾക്കെതിരെയാണ്​ കേസെടുത്തത്​. റേസിങ്ങിനിടെ കാർ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയും രണ്ട്​ വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.​ നഗരത്തിലും ഇവർ ചട്ടം ലംഘിച്ച്​ റേസിങ്​ നടത്തിയിരുന്നു. കണ്ണൂർ റോഡിൽ നിന്നാണ്​ മലബാർ ക്രിസ്ത്യൻ കോളജ്​ സ്കൂൾ ​ഗ്രൗണ്ടിലേക്ക്​ ഡിക്കിയിലും ബോണറ്റിലും കയറിയിരുന്ന്​ കാറോടിച്ചത്​. ഗ്രൗണ്ടിൽ പൊടിപാറിച്ചായിരുന്നു റേസിങ്​. മൂന്ന്​ കാറുകളും രണ്ട്​​ ബൈക്കുകളുമാണ് റേസിങ്​ നടത്തിയത്​. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ്​ കേസെടുക്കുകയും കാർ ഓടിച്ച വിദ്യാർഥികളുടെ ലൈസൻസ്​ റദ്ദാക്കുകയും ചെയ്തിരുന്നു.​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story