Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:42 AM IST Updated On
date_range 26 March 2022 5:42 AM ISTമാലിന്യം നിറഞ്ഞ് ഊർക്കടവ്
text_fieldsbookmark_border
മാവൂർ: ചെറൂപ്പ -ഊർക്കടവ് റോഡിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യക്കൂമ്പാരം. ഊർക്കടവ് അങ്ങാടിക്കുസമീപം 100 മീറ്ററോളം ഭാഗത്തെ റോഡിലാണ് രണ്ടുവശങ്ങളിലുമായി വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ നിരന്തരം തള്ളുന്നത്. മാലിന്യം തള്ളുന്നത് കാരണം പ്രദേശവാസികളും യാത്രക്കാരും ദുരിതത്തിലാണ്. വിജനമായ റോഡിൽ രാത്രിയിൽ വാഹനങ്ങളിലെത്തിച്ച് മാലിന്യം തള്ളുകയാണ്. ഈ ഭാഗത്ത് തെരുവുവിളക്കുകൾ കത്തുന്നില്ല. ഇത് സാമൂഹിക ദ്രോഹികൾക്ക് സൗകര്യമായിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകളിലും ചാക്കിലും കെട്ടിയ നിലയിൽ മാലിന്യം പലഭാഗത്തും കുമിഞ്ഞുകൂടിയിട്ടുണ്ട്. തെരുവ് നായ്ക്കൾ പെരുകാൻ ഇത് കാരണമാകുന്നു. കക്കൂസ് മാലിന്യം തള്ളിയ സംഭവവും മുമ്പ് ഉണ്ടായിട്ടുണ്ട്. പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
