Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:34 AM IST Updated On
date_range 26 March 2022 5:34 AM ISTവാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
text_fieldsbookmark_border
കാങ്കോൽ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. കുളവയലിലെ എൻ.എം. ഇസ്മാഈൽ (72) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. മാർച്ച് ഏഴിന് കാങ്കോലിൽ ഇസ്മാഈൽ സഞ്ചരിച്ച ബൈക്ക് ലോറിയുമായി ഇടിക്കുകയായിരുന്നു. സി.പി.എം കാങ്കോൽ ടൗൺ വെസ്റ്റ് അംഗമാണ്. ഭാര്യ: സുബൈദ. മക്കൾ: അബ്ദുല്ല, ഹക്കീം, സെറീന, പരേതരായ സഫീറ, ജസീല. മരുമക്കൾ: ആയിഷ, ഷിഹാബ്, ഷിഫാന. സഹോദരങ്ങൾ: ഹനീഫ, ലത്തീഫ്, ഖാലിദ്, നൂർമുഹമ്മദ്, സഫിയ, അബ്ദുല്ല, സുബൈദ, ഫാത്തിമ, പരേതയായ സുലൈഖ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് കാങ്കോൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. pic മത്സ്യബന്ധനത്തിനിടെ തോണിയിൽ വീണ് മരിച്ചു ഉദുമ: മീൻ പിടിക്കാൻ കടലിൽ പോയ മത്സ്യതൊഴിലാളി തോണിയിൽ വീണ് മരിച്ചു. കീഴൂരിലെ ആനന്ദ് (55) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി രണ്ടുപേർക്കൊപ്പമാണ് മീൻ പിടിക്കാൻ തോണിയിൽ കടലിൽ പോയത്. വെള്ളിയാഴ്ച പുലർച്ചെ തോണിയിൽ വീണ ആനന്ദനെ കരക്കെത്തിച്ചെങ്കിലും മരിച്ചു. മേൽപറമ്പ് പൊലീസ് ഇൻക്വസ്‌റ്റ് നടത്തിയ മൃതദേഹം ജനറൽ ആശുപത്രിയിൽ പോസ്‌റ്റുമോർട്ടം ചെയ്‌തു. നാരായണൻ കൊടക്കാരന്റെയും ദേവകിയുടെയും മകനാണ്.ഭാര്യ: ബേബി. മക്കൾ: നന്ദേശ് (ഉണ്ണി), അശ്വിൻ. സഹോദരങ്ങൾ: ദഝോതി ആയത്താർ, പ്രേമജ, ലക്ഷ്മി, ശ്യാമള, ബേബി. pic
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story