Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെള്ളയിൽ അംഗൻവാടി...

വെള്ളയിൽ അംഗൻവാടി ​കെട്ടിടം പൊളിച്ചു: നോട്ടീസ്​ നൽകി കോർപറേഷൻ

text_fields
bookmark_border
കോഴിക്കോട്​: സ്കൂൾ വളപ്പിലുള്ള അംഗൻവാടി കെട്ടിടം ഹൈകോടതി ഉത്തരവിനെ തുടർന്ന്​ പൊളിച്ചു തുടങ്ങി. വെള്ളയിൽ ഈസ്റ്റ് ഗവ. എൽ.പി സ്‌കൂളിന്​ സമീപത്തെ മലർവാടി അംഗൻവാടി കെട്ടിടമാണ്​ പൊളിക്കുന്നത്​​. സ്കൂൾ പി.ടി.എ നൽകിയ ഹരജിയിൽ പൊലീസ്​ സംരക്ഷണത്തിൽ പൊളിച്ചുമാറ്റാൻ നിർദേശം നൽകിയതിനെ തുടർന്നാണിത്​. കെട്ടിടം പൊളിക്കുമ്പോൾ കോർപറേഷൻ ഉടമസ്​ഥതയിലുള്ള അംഗൻവാടിയിൽ സൂക്ഷിച്ച എല്ലാ സാധനങ്ങളും സ്കൂളിൽ സൂക്ഷിക്കണമെന്നും എന്തെങ്കിലും സംഭവിച്ചാൽ പൂർണ ഉത്തരവാദിത്തമേറ്റെടുക്കണമെന്നും കാണിച്ച്​ സ്കൂൾ ഹെഡ്​മിസ്​ട്രസിന്​ കോർപറേഷൻ അഡീഷനൽ സെക്രട്ടറി നോട്ടീസ്​ നൽകി. ഹെഡ്​മിസ്​ട്രസ്​ നോട്ടീസ്​ കൈപ്പറ്റാത്തതിനാൽ കെട്ടിടത്തിൽ പതിച്ചുനൽകുകയായിരുന്നുവെന്ന്​ കോർപറേഷൻ സ്​ഥിരം സമിതി അധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു. നേര​ത്തേ ബലക്ഷയം ക​ണ്ടെത്തി ഇപ്പോൾ പുനർനിർമാണം നടക്കുന്ന സ്​കൂൾ കെട്ടിടത്തിന് സമീപത്തുള്ള അംഗൻവാടി കെട്ടിടത്തിനും ബലക്ഷയമുണ്ടെന്നാണ്​ സ്കൂൾ അധികൃതരുടെ നിലപാട്​. മുമ്പ്​ സ്​കൂൾ അധികൃതർ ഗേറ്റ്​ പൂട്ടി അംഗൻവാടി പ്രവർത്തകരും കുട്ടികളും പുറത്തായത്​ വലിയ വിവാദമായിരുന്നു​. എന്നാൽ, സ്കൂളിന്‍റെ മാസ്റ്റർ പ്ലാൻ പ്രകാരമുള്ള ഒരുകോടിയുടെ വികസനത്തിനായി​ കെട്ടിടം പൊളിച്ചുമാറ്റാനുള്ള കോടതി ഉത്തരവ്​ നടപ്പാക്കുകമാത്രമാണ്​ ചെയ്തതെന്ന്​ ​സ്കൂൾ അധികൃതർ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്‍റെ പൂർണ ഉടമസ്​ഥതയിലുള്ളതാണ്​ കെട്ടിടമെന്നും കോർപറേഷന്​ നടത്തിപ്പുചുമതല മാത്രമേയുള്ളൂവെന്നും​​ ഹെഡ്​മിസ്​ട്രസ്​ ലളിത അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story