Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീടിനടുത്ത്​ കക്കൂസ്​...

വീടിനടുത്ത്​ കക്കൂസ്​ മാലിന്യം തള്ളൽ: നഗരസഭ സെക്രട്ടറിയും പൊലീസും നടപടി സ്വീകരിക്കണമെന്ന്​ മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
കോഴിക്കോട്: വീടിന് സമീപമുള്ള ഓവുചാലിൽ ഒരുവർഷമായി വാഹനത്തിൽ കൊണ്ടുവന്ന് കക്കൂസ് മാലിന്യം തള്ളിയിട്ടും നടപടി സ്വീകരിക്കാത്ത നഗരസഭക്കും പൊലീസിനുമെതിരെ മനുഷ്യാവകാശ കമീഷൻ. നഗരസഭ സെക്രട്ടറിയും ടൗൺ പൊലീസ് അസി. കമീഷണറും അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു​. കേസ് ഏപ്രിലിൽ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. സി.എച്ച് മേൽപാലത്തിനു സമീപത്തെ പുത്തൻവീട് പറമ്പിൽ ആശാലതയുടെ വീടിന് സമീപമുള്ള ഓവുചാലിലാണ് മാലിന്യം തള്ളുന്നത്. മൂന്ന് നിത്യരോഗികളടക്കം അഞ്ചുപേർ താമസിക്കുന്ന വീട്ടിൽ കൂടുതലും സ്ത്രീകളാണ്​. പാതിരാത്രിയിലും പുലർച്ചയുമാണ് മാലിന്യവുമായി വണ്ടിയെത്തുന്നത്. വാഹനത്തിന്റെ ശബ്ദം കേട്ട് പൊലീസിനെ അറിയിച്ചാലും ഫലപ്രദമായ നടപടികളുണ്ടാകാറില്ല. വണ്ടിയുടെ നമ്പർ പൊലീസിനും നഗരസഭക്കും നൽകിയിട്ടും നടപടിയില്ലെന്നാണ്​ ആക്ഷേപം. സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story