Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:44 AM IST Updated On
date_range 25 March 2022 5:44 AM ISTപിസ്റ്റൾ പരിശോധനക്കയച്ചു
text_fieldsbookmark_border
പന്തീരാങ്കാവ്: പെരുമണ്ണയിൽ വീട്ടുമുറ്റത്തെ തെങ്ങിൻ തടത്തിൽനിന്ന് കണ്ടെടുത്ത തുരുമ്പിച്ച പിസ്റ്റൾ അസ്സലാണോ എന്നറിയാൻ ഫോറൻസിക് പരിശോധനക്കയച്ചു. പെരുമണ്ണ വി.പി. അസ്സൈനാരുടെ അരിയായിലുള്ള വാടക വീട്ടിലെ തെങ്ങിൻ തടത്തിൽനിന്നാണ് കഴിഞ്ഞദിവസം പിസ്റ്റൾ കണ്ടെത്തിയത്. ഈ വീട്ടിൽ വാടകക്ക് താമസിക്കുന്ന ഒളവണ്ണ എം.ജി നഗറിലെ റിയാസിന്റെ മക്കൾക്കാണ് ഇരുമ്പ് കഷണങ്ങൾ കിട്ടിയത്. തെങ്ങിൻതടത്തിൽ കളിക്കുന്നതിനിടെയാണ് കുട്ടികൾക്കിത് കിട്ടിയത്. വൈകീട്ട് റിയാസ് വീട്ടിലെത്തിയപ്പോഴാണ് പിസ്റ്റൾ പോലുള്ള വസ്തു കുട്ടികളുടെ കൈവശം കണ്ടത്. സംശയം തോന്നിയതോടെ പന്തീരാങ്കാവ് പൊലീസിൽ വിവരം അറിയിച്ചു. യഥാർഥ തോക്കാണെന്ന് ഉറപ്പു വരുത്താവുന്ന മറ്റ് ഭാഗങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. തിരയും തോക്കിൽ തിര നിറക്കുന്ന ഭാഗവുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story