Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:43 AM IST Updated On
date_range 25 March 2022 5:43 AM ISTപന്നൂര്‍ ക്രിക്കറ്റ് ലീഗ് സമാപിച്ചു
text_fieldsbookmark_border
കൊടുവള്ളി: പ്രഥമ പന്നൂര്‍ ക്രിക്കറ്റ് ലീഗില്‍ മനാഫ് ഇലവന്‍ ജേതാക്കളായി. സേവ് പന്നൂരിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഷോഗണ്‍ ക്രിക്കറ്റ് ക്ലബ്ബാണ് സംഘാടകര്‍. വിജയികള്‍ക്കുള്ള ട്രോഫി സേവ് പന്നൂര്‍ ചെയര്‍മാന്‍ എം.കെ. ഫസലുറഹ്മാനില്‍നിന്ന് മനാഫ് ഇലവന്‍ ക്യാപ്റ്റന്‍ എന്‍.കെ. റിയാസ് ഏറ്റുവാങ്ങി. റണ്ണേഴ്‌സ് ട്രോഫി ഷോഗണ്‍ ക്രിക്കറ്റ് ക്ലബ് അംഗം അന്‍വര്‍ കേളോത്ത് വിതരണം ചെയ്തു. വിന്നേഴ്‌സ് പ്രൈസ് മണി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡ് മെംബര്‍ വഹീദ കയ്യളശേരിയും റണ്ണേഴ്‌സ് പ്രൈസ് മണി 14ാം വാര്‍ഡ് മെംബര്‍ വി.പി. അഷ്‌റഫും വിതരണം ചെയ്തു. മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത ഇ.കെ. നിയാസിന് ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ നൗഷാദ് കരിമ്പയില്‍ ട്രോഫി സമ്മാനിച്ചു. സമാപന ചടങ്ങില്‍ എം.സി. സാജിദ്, സലിം മന്നത്ത്, റസാഖ്, പി.കെ. റൗഫ്, കെ. അസ്‌ലം, അബുഷേക്ക്, ഇസ്മായില്‍ കോട്ടക്കല്‍, ഭാവന്‍, ഇഖ്ബാല്‍, സാലിം നമ്പിടിക്കണ്ടി, ഷബീബ്, സുബൈര്‍ മടപ്പാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story