Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ചുവട്' ശാഖ സംഗമം...

'ചുവട്' ശാഖ സംഗമം ഉദ്ഘാടനം

text_fields
bookmark_border
ചുവട് ശാഖ സംഗമം ഉദ്ഘാടനം
cancel
ചാത്തമംഗലം: 'മതവിരുദ്ധ കമ്യൂണിസം, മാനവവിരുദ്ധവും' എന്ന പ്രമേയത്തിൽ നിയോജകമണ്ഡലം മുസ്‍ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രഖ്യാപിച്ച 'ചുവട്' ശാഖസംഗമങ്ങളുടെ ചാത്തമംഗലം പഞ്ചായത്തുതല ഉദ്ഘാടനം ഡോ. എം.കെ. മുനീർ എം.എൽ.എ നിർവഹിച്ചു. മലയമ്മയിൽ നടന്ന സംഗമത്തിൽ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സജീർ മാസ്റ്റർ പാഴൂർ അധ്യക്ഷതവഹിച്ചു. പി. മൊയ്തു ഹാജി പതാക ഉയർത്തി. ജംഷീറലി ഹുദവി കിഴിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ചുവട് വിശദീകരണം മണ്ഡലം യൂത്ത് ലീഗ് ജന. സെക്രട്ടറി കുഞ്ഞിമരക്കാർ മലയമ്മ നിർവഹിച്ചു. അബൂബക്കർ ഫൈസി മലയമ്മ ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. കെ.എ. ഖാദർ മാസ്റ്റർ, എൻ.പി. ഹംസ മാസ്റ്റർ എന്നിവർ സംസാരിച്ചു. എൻ.എം. ഹുസൈൻ, അഹമ്മദ് കുട്ടി അരയങ്കോട്, ഹഖീം മാസ്റ്റർ കളൻതോട്, സിറാജ് മാസ്റ്റർ ഈസ്റ്റ് മലയമ്മ, എൻ.പി. ഹമീദ് മാസ്റ്റർ, റസാഖ് പുള്ളനൂർ, പി. മൊയ്തുഹാജി, എ.കെ. ഇബ്രാഹിം ഹാജി, പി. മൊയ്തീൻ മാസ്റ്റർ, പി. കരീം ഹാജി, മൊയ്തു പീടികക്കണ്ടി, പി. ഹമീദ് ഹാജി, അഹമ്മദ് കുട്ടി എലത്തൂർ, പി.പി. റിയാസ്, സി.കെ. അലി ജൗഹർ, അഷ്മിൻ തമീമി, അസീസ് മുസ്‍ലിയാർ, മൊയ്തീൻ കുട്ടി ദാരിമി എന്നിവർ സംബന്ധിച്ചു. സലാം പരപ്പാറക്കൽ സ്വാഗതവും എം.ടി. റഊഫ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story