Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:39 AM IST Updated On
date_range 25 March 2022 5:39 AM ISTക്ഷയരോഗത്തെ ഒറ്റക്കെട്ടായി തുടച്ചുനീക്കും -മന്ത്രി ദേവർകോവിൽ
text_fieldsbookmark_border
കോഴിക്കോട്: ആരോഗ്യ വകുപ്പ്, ഐ.എം.എ കോഴിക്കോട്, ജില്ല ടി.ബി കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക ക്ഷയരോഗ ദിനം ആചരിച്ചു. ഐ.എം.എ ഹാളിൽ നടന്ന ജില്ലതല പരിപാടി മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ലോകത്തിൽ ഏറ്റവും കൂടുതൽ ക്ഷയരോഗികൾ ഉള്ള രാജ്യമാണ് ഇന്ത്യയെങ്കിലും ക്ഷയരോഗത്തെ തുടച്ചുനീക്കുന്നതിൽ കേരളം ഒറ്റക്കെട്ടായി മാതൃകാപരമായ പ്രവർത്തനമാണ് നടത്തിവരുന്നതെന്ന് മന്ത്രി പറഞ്ഞു. മികച്ച ടി.ബി പ്രതിരോധപ്രവർത്തനത്തിനുള്ള അവാർഡ് മന്ത്രിയിൽനിന്നും ജില്ല ടി.ബി കേന്ദ്രത്തിലെ എസ്.ടി.എൽ.എസ് ഇ. ബിന്ദു ഏറ്റുവാങ്ങി. ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ഉമർ ഫാറൂഖ് അധ്യക്ഷതവഹിച്ചു. ഐ.എം.എ സെക്രട്ടറി ഡോ. അജിത് ഭാസ്കർ മുഖ്യപ്രഭാഷണം നടത്തി. ഐ.എം.എ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്‍റ് ഡോ.ബി. വേണുഗോപാലൻ ക്ഷയരോഗദിന പ്രതിജ്ഞ ചൊല്ലി. ജില്ല മാസ് മീഡിയ ഓഫിസർ ബേബി നാപ്പള്ളി, സ്റ്റേറ്റ് ടി.ബി അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗം അഡ്വ. എം. രാജൻ, ജില്ല ടി.ബി ഫോറം പ്രസിഡന്‍റ് ശശികുമാർ ചേളന്നൂർ എന്നിവർ സംസാരിച്ചു. ജില്ല ടി.ബി. ആൻഡ് എയ്ഡ്‌സ് കൺട്രോൾ ഓഫിസർ ഡോ. പി.പി. പ്രമോദ് കുമാർ സ്വാഗതവും ടി.ബി സെന്‍റർ എം.ഒ.ടി ഡോ. ജ്യോതി കൈലാഷ് നന്ദിയും പറഞ്ഞു. മെഡിക്കൽ കോളജ് ചെസ്റ്റ് ആശുപത്രിയിലെ ഡോ. ശിൽപ ടി.ബി ദിന സന്ദേശപ്രചരണാർഥം മോഹിനിയാട്ടം അവതരിപ്പിച്ചു. ശേഷം കോവിഡാനന്തര ടി.ബി നോട്ടിഫിക്കേഷൻ എന്ന വിഷയത്തിൽ മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ അസി. പ്രഫസർ ഡോ. ആർ.എസ്. രജസി ആരോഗ്യ സെമിനാർ അവതരിപ്പിച്ചു. മലബാർ ക്രിസ്ത്യൻ കോളജിൽനിന്ന് ആരംഭിച്ച് ഐ.എം.എ ഹാളിൽ സമാപിച്ച ക്ഷയരോഗ ദിന സന്ദേശ ബഹുജനറാലി മേയർ ഡോ. ബീന ഫിലിപ് ഫ്ലാഗ് ഓഫ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story