Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:39 AM IST Updated On
date_range 25 March 2022 5:39 AM ISTസിൽവർ ലൈൻ: യു.ഡി.എഫ് സമരം കാപട്യം -പി.സി. ചാക്കോ
text_fieldsbookmark_border
പയ്യന്നൂർ: സിൽവർ ലൈനിനെതിരായ യു.ഡി.എഫ് സമരം കാപട്യമെന്ന് എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ. പയ്യന്നൂരിൽ എൻ.സി.പി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിവേഗപാത പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയവരാണ് യു.ഡി.എഫുകാർ. അതിനെ തള്ളിപ്പറയാൻ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി ഇന്നേ ദിവസംവരെ തയാറായിട്ടില്ല. സിൽവർ ലൈൻ കേരള വികസനത്തിന് അനിവാര്യമാണ്. എന്നാൽ, ഡൽഹിയിൽ യു.ഡി.എഫ് എം.പിമാർക്കെതിരെ പൊലീസ് നടത്തിയ അതിക്രമം പ്രതിഷേധാർഹമാണെന്നും പി.സി. ചാക്കോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story