Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:38 AM IST Updated On
date_range 25 March 2022 5:38 AM ISTകെട്ടിടത്തിന് മുകളിൽനിന്നുവീണ് തൊഴിലാളി മരിച്ചു
text_fieldsbookmark_border
പഴയങ്ങാടി: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നുവീണ് കാർപൻെറർ തൊഴിലാളി മരിച്ചു. ഏഴോം വെടിയപ്പൻചാലിലെ എൻ. വിജേഷാണ് (40) മരിച്ചത്. കാഞ്ഞിരങ്ങാട്ട് നിർമാണത്തിലിരിക്കുന്ന വീടിന്റെ രണ്ടാം നിലയിലെ സൺഷേഡിൽ നിന്നാണ് വിജേഷ് വീണത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വെടിയപ്പൻചാലിലെ പരേതനായ നാരമ്പ്രത്ത് പവിത്രൻ- സരോജിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഇന്ദുലേഖ, പ്രേമലത, ബീന. N.Vijesh (40) ദാസൻ കൂത്തുപറമ്പ്: തൊക്കിലങ്ങാടി പാലാപ്പറമ്പിലെ ഋഷിവരത്തിൽ ആലക്കാടൻ ദാസൻ (60) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സുബിന, സുധീഷ്. മരുമക്കൾ: സുജേഷ്, ശരണ്യ. സഹോദരങ്ങൾ: ബാലൻ, വാസു, നന്ദിനി, വത്സല, സുനന്ദ, പരേതയായ നളിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വലിയവെളിച്ചം ശാന്തിവനത്തിൽ. Koothuparambu Alakadan Dasan (60)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
