Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇന്ധന...

ഇന്ധന വിലക്കയറ്റത്തിനെതിരെ ജനതാദൾ-എസ്​ ധർണ

text_fields
bookmark_border
കോഴിക്കോട്​: ഇന്ധനവില നിർണയ അധികാരം എണ്ണക്കമ്പനികളിൽനിന്ന് തിരിച്ചെടുത്ത് സർക്കാറിൽ നിക്ഷിപ്തമാക്കി നിയമനിർമാണം നടത്തണമെന്ന് ജനതാദൾ- എസ് ജില്ല പ്രസിഡന്‍റ്​ കെ. ലോഹ്യ. പെട്രോൾ, ഡീസൽ, പാചക വാതക വിലക്കയറ്റത്തിനെതിരെ ജനതാദൾ-എസ് ജില്ല കമ്മിറ്റി മാനാഞ്ചിറ ബി.എസ്.എൻ.എൽ ഓഫിസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് മാരിയുടെ കെടുതിയിൽനിന്ന് കരകയറും മുമ്പുള്ള വിലക്കയറ്റം മൂലം ജനം പൊറുതിമുട്ടിയതായും ലോഹ്യ പറഞ്ഞു. പി.ടി. ആസാദ് അധ്യക്ഷതവഹിച്ചു. കെ.എൻ. അനിൽ കുമാർ, കെ.പി. അബൂബക്കർ, അസീസ് മണലൊടി, അഡ്വ. എ.കെ. ജയകുമാർ, സി.കെ. ഷെമീം, കെ. വീരാൻ കുട്ടി, പി.എം. മുസമ്മിൽ, വി.എം. ആഷിഖ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story