Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:31 AM IST Updated On
date_range 25 March 2022 5:31 AM ISTചാരുപറമ്പിലെ ആൾ ദൈവത്തിനെതിരെ സി.പി.എമ്മും
text_fieldsbookmark_border
പേരാമ്പ്ര: കായണ്ണ മാട്ടനോട് ചാരുപറമ്പിലെ ആൾ ദൈവത്തിനെതിരെ ബി.ജെ.പിക്കും കോൺഗ്രസിനും പുറമെ, സി.പി.എമ്മും രംഗത്ത്. സി.പി.എം നേതൃത്വത്തിൽ ചന്ദന വയലിൽ വെള്ളിയാഴ്ച വൈകീട്ട് 5.30 ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നു. 'ചാരുപറമ്പിലെ ആൾദൈവം നാടിനാപത്ത്, വിശ്വാസത്തിന്റെ മറവിൽ ചൂഷണവും അനാശാസ്യവും അനുവദിക്കില്ല' എന്ന മുദ്രാവാക്യമുയർത്തിയാണ് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ചാരുപറമ്പിൽ രവിയെന്ന ആൾ ദൈവം ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റിലായി റിമാൻഡിലായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷവും 'ദൈവത്തിന്റെ പ്രവർത്തനം' തുടരുന്നതായി ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടുന്നു. ഇത് കായണ്ണയുടെ ജനാധിപത്യ സമൂഹത്തിന് നാണക്കേടാണെന്നും ഡി.വൈ.എഫ്.ഐ അഭിപ്രായപ്പെട്ടു. ഇതു സമൂഹത്തോടുള്ള വലിയ വെല്ലുവിളിയാണ്. ഇതിനെതിരെ സമൂഹത്തിലെ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും, ഇയാൾക്കെതിരെയുള്ള മുഴുവൻ ആരോപണങ്ങളും അന്വേഷിച്ച്, ഉചിതമായ ശിക്ഷാനടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നും ഡി.വൈ.എഫ് ഐ കായണ്ണ മേഖല കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story