Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:29 AM IST Updated On
date_range 25 March 2022 5:29 AM ISTപ്രവാസി കൂട്ടായ്മയിൽ മത്സ്യഫാം: ഉദ്ഘാടനം നാളെ
text_fieldsbookmark_border
കോഴിക്കോട്: ഉള്ള്യേരി പഞ്ചായത്തിലെ കന്നൂർ ഗ്രാമത്തിൽ പ്രവാസികളുടെ കൂട്ടായ്മയിൽ ഒരുക്കിയ 'ചിറ്റാരിക്കടവ് പ്രവാസി ഫാം' ശനിയാഴ്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാമൻപുഴയിലെ കൈവഴികളിലെ നാല് ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് നൂറോളം പ്രവാസികളുടെ നിക്ഷേപത്തിലാണ് ഫാം രൂപപ്പെടുത്തിയത്. കരിമീൻ, പൂമീൻ, ചെമ്മീൻ എന്നിവയാണ് ആദ്യഘട്ടത്തിൽ ഫാമിൽ വളർത്തുക. മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥക്കായി 70 ലക്ഷം രൂപ മുടക്കിയാണ് സംവിധാനങ്ങൾ ഒരുക്കിയത്. രണ്ടാം ഘട്ടത്തിൽ ഫാമിനോട് ചേർന്ന് പ്രവാസി സൂപ്പർ മാർക്കറ്റ്, മത്സ്യവിപണന കേന്ദ്രം, മത്സ്യവിഭവങ്ങളുടെ ഹോട്ടൽ, കയാക്കിങ്, പെഡൽ ബോട്ട് സർവിസ് തുടങ്ങിയവക്കും പദ്ധതിയുണ്ട്. വാർത്തസമ്മേളനത്തിൽ ഭരതൻ അത്തിക്കോട്, എ.കെ. രമേശൻ, എൻ.ഡി. പ്രജിഷ്, ടി.പി. ജയരാജൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story