Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:29 AM IST Updated On
date_range 25 March 2022 5:29 AM ISTഓർമകളുടെ തിരുമുറ്റത്ത് വീണ്ടും ഒത്തുകൂടി
text_fieldsbookmark_border
പൂനൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂനൂർ 1975-76 ബാച്ച് പൂർവ വിദ്യാർഥികളുടെയും അധ്യാപകരുടെയും സംഗമം 'ഓർമച്ചെപ്പ്' തലമുറകളുടെ സംഗമ വേദിയായി മാറി. നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് സ്കൂളിൽനിന്ന് പടിയിറങ്ങിയ സഹപാഠികൾ വീണ്ടും ഒത്തുകൂടി തങ്ങളുടെ വിദ്യാഭ്യാസ കാലഘട്ടത്തിലെ മധുരസ്മരണകൾ പങ്കുവെച്ചു. തങ്ങളുടെ ആദ്യകാല ഗുരുനാഥന്മാരെയും സഹപാഠികളെയും കാണാനും അറ്റുപോയ സുഹൃദ് ബന്ധങ്ങൾ കൂട്ടിച്ചേർക്കാനുമുള്ള ആഗ്രഹത്തോടെയായിരുന്നു എത്തിച്ചേർന്നത്. വിട്ടുപിരിഞ്ഞ ഗുരുനാഥന്മാരെയും സഹപാഠികളെയും അനുസ്മരിച്ച് മൗന പ്രാർഥന നടത്തി. പഞ്ചായത്ത് അംഗം ആനിസ ചക്കിട്ടകണ്ടി ഉദ്ഘാടനം ചെയ്തു. സി.പി. മൊയ്തീൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കെ.എം.എ. തങ്ങൾ അധ്യക്ഷതവഹിച്ചു. പഴയ കാല അധ്യാപകരായ ബി.സി. അബ്ദുറഹിമാൻ മാസ്റ്റർ, കെ. ശ്രീധരൻ മാസ്റ്റർ, ഉണ്ണി മാധവൻ മാസ്റ്റർ എന്നിവരെ ബി.സി. മോയിൻ കുട്ടി, അബ്ദുറഹിമാൻ കണ്ണഞ്ചേരി, മുഹിയുദ്ദീൻ എളേറ്റിൽ എന്നിവർ പൊന്നാട അണിയിച്ചു. സി.കെ. അഷ്റഫ്, ശ്യാമള, ജമീല സമദ് എന്നിവർ ഉപഹാരങ്ങൾ നൽകി. വിദ്യാലയത്തിനുള്ള ഉപഹാരം ഭാരവാഹികൾ പ്രഥമാധ്യാപകന് കൈമാറി. പി.ടി.എ വൈസ് പ്രസിഡന്റ് മുനീർ മാസ്റ്റർ, കെ.പി. അബ്ദുസ്സലീം, ഷാജഹാൻ, പി.എം. അബ്ദുൽ മജീദ്, എം. ജമീല, പി. പ്രകാശൻ, ബാലൻ, കെ.എം. ഖദീജ, ടി.വി. വാസന്തി, സി.കെ. അഷ്റഫ്, എ. മുഹമ്മദലി, സുമതി, എ.ടി. സൈനബ, പ്രഫ. എൻ. അബ്ദുറഹ്മാൻ, കെ.കെ. അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി. കെ. രവീന്ദ്രൻ സ്വാഗതവും സി.കെ. മുഹിയുദ്ദീൻ നന്ദിയും പറഞ്ഞു. EKAR00L 22: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1975-76 ബാച്ച് എസ്.എസ്.എൽ.സി ബാച്ച് പൂർവവിദ്യാർഥികൾ സംഗമത്തിൽ ഒത്തുചേർന്നപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
