Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:28 AM IST Updated On
date_range 25 March 2022 5:28 AM ISTകഞ്ചാവ് പിടികൂടിയ സംഭവത്തിൽ കഠിന തടവും പിഴയും
text_fieldsbookmark_border
വടകര: വ്യത്യസ്ത സ്ഥലങ്ങളിൽനിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതികളായ മൂന്നു പേർക്ക് കഠിന തടവും പിഴയും ശിക്ഷ. നാലു കിലോ കഞ്ചാവുമായി കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്ത തമിഴ്നാട് മധുര അരുമാർപെട്ടി അമ്മൻ മുത്തം പെട്ടി തന്നിരൻ എന്ന ചന്ദ്രനെ (45) വടകര എൻ.ഡി.പി.എസ് കോടതി ജഡ്ജ് വി.പി .എം. സുരേഷ്ബാബു ശിക്ഷിച്ചത്. രണ്ടു വർഷം കഠിന തടവും, പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2016 ജനുവരി 18 നാണ് കേസിനാസ്പദമായ സംഭവം. കുന്ദമംഗലം സിന്ധു തിയറ്ററിനു മുൻവശം വെച്ചാണ് പ്രതിയെ കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന നാലു കിലോ കഞ്ചാവുമായി അറസ്റ്റിലായ രണ്ടു പ്രതികളെ ഒരു വർഷം വീതം കഠിന തടവിനും, പതിനായിരം രൂപ വീതം പിഴയടക്കാനും കോടതി വിധിച്ചു. കോഴിക്കോട് കല്ലായി നൈനാംവളപ്പിൽ ടി.പി ഹൗസിൽ ടി.പി ആദം (61), കല്ലായി ചക്കുംകടവ് പുളിക്കൽ തൊടി മുഹമ്മദ് സാലു (36) എന്നിവരെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി ഇരുവരും കഠിന തടവ് അനുഭവിക്കണം. 2016 മേയ് 31നാണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി കല്ലായി റെയിൽവേ പാലത്തിനടിയിൽവെച്ച് പ്രതികളെ ചെമ്മങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story