Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗുരുവായൂരിൽ ദർശന സമയം...

ഗുരുവായൂരിൽ ദർശന സമയം ഒരുമണിക്കൂർ വർധിപ്പിച്ചു

text_fields
bookmark_border
ഗു​രു​വാ​യൂ​ര്‍: ഭ​ക്ത​രു​ടെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ മേ​യ് 31 വ​രെ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ ദ​ർ​ശ​ന സ​മ​യം വ​ർ​ധി​പ്പി​ക്കാ​ൻ ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ച​താ​യി ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ. വി​ജ​യ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നി​ല​വി​ൽ വൈ​കീ​ട്ട് 4.30ന് ​തു​റ​ന്നി​രു​ന്ന ക്ഷേ​ത്ര​ന​ട 3.30ന് ​തു​റ​ക്കും. നേ​ര​ത്തേ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്ത് മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ൽ തു​റ​ന്നി​രു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്ത് നി​ർ​ത്തി​യ മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ പ്ര​ത്യേ​ക വ​രി വ്യാ​ഴാ​ഴ്ച പു​നഃ​സ്ഥാ​പി​ക്കും. ദേ​വ​സ്വ​ത്തി​ന്‍റെ അ​തി​ഥി മ​ന്ദി​ര​ങ്ങ​ളും ലോ​ഡ്​​ജു​ക​ളും കാ​ലാ​നു​സൃ​ത​മാ​യി ന​വീ​ക​രി​ക്കും. പു​തി​യ അ​തി​ഥി മ​ന്ദി​ര​ത്തി​ന്‍റെ ന​ട​ത്തി​പ്പ് ഏ​ജ​ൻ​സി​ക​ൾ​ക്ക് ന​ൽ​കു​ന്ന കാ​ര്യ​വും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. സി​യാ​ൽ മാ​തൃ​ക​യി​ൽ ദേ​വ​സ്വ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​ന് സൗ​രോ​ർ​ജം ഉ​ൽ​പാ​ദി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ പ​ദ്ധ​തി​യാ​യ വേ​ദ സ​ർ​വ​ക​ലാ​ശാ​ല പ​ദ്ധ​തി​യു​മാ​യി ദേ​വ​സ്വം സ​ഹ​ക​രി​ക്കും. ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ. വി​ജ​യ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ചെ​ങ്ങ​റ സു​രേ​ന്ദ്ര​ൻ, മ​ല്ലി​ശ്ശേ​രി പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി​പ്പാ​ട്, ചേ​ന്നാ​സ് ദി​നേ​ശ​ൻ ന​മ്പൂ​തി​രി​പ്പാ​ട്, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ.​പി. വി​ന​യ​ൻ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ---------- വെ​ർ​ച്വ​ൽ ക്യൂ ​തു​ട​രും ഗു​രു​വാ​യൂ​ര്‍: കോ​വി​ഡ് കാ​ല​ത്ത് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നാ​യി ആ​രം​ഭി​ച്ച വെ​ർ​ച്വ​ൽ ക്യൂ ​തു​ട​രും. വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി ബു​ക്ക് ചെ​യ്ത് എ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് ദ​ർ​ശ​ന​ത്തി​ന് മു​ൻ​ഗ​ണ​ന ല​ഭി​ക്കും. വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി​യ​ല്ലാ​തെ വ​രു​ന്ന​വ​ർ​ക്കും ദ​ർ​ശ​ന സൗ​ക​ര്യ​മു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story