Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിസ്ഥിതി കൂട്ടായ്മ

പരിസ്ഥിതി കൂട്ടായ്മ

text_fields
bookmark_border
പരിസ്ഥിതി കൂട്ടായ്മ
cancel
പന്തീരാങ്കാവ്: ജലസ്രോതസ്സുകൾ നശിക്കുന്നതിലും ശുദ്ധജല ദൗർലഭ്യതയിലും ആശങ്കകൾ പങ്കുവെച്ച് ലോക ജലദിനത്തിൽ ചാലിയാർ മണൽ പരപ്പിൽ പരിസ്ഥിതിപ്രവർത്തക കൂട്ടായ്മ നടത്തി. ഗ്ലോബൽ ചാലിയാർ പരിസ്ഥിതികൂട്ടായ്മയാണ് മണക്കടവിൽ ഒന്നിച്ചിരുന്നത്. വാഴയൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ടി.പി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. ഇ.കെ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. മുജീബ് റഹ്‌മാൻ ആക്കോട് ജലദിന പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്തംഗം രാജീവ്‌ പെരുമൺപുറ പരിസ്ഥിതിസംരക്ഷണ സന്ദേശം നൽകി. ഷാജി പനങ്ങാവിൽ, വിനോദ്, അബൂബക്കർ ആക്കോട്, അസീസ് കറുത്തേടത്ത്, അബ്ദുൽ ഗഫൂർ വായോളി, പ്രമോദ് മണക്കടവ് തുടങ്ങിയവർ സംസാരിച്ചു. ബഷീർ മണക്കടവ് സ്വാഗതവും സി.പി. ഷാനവാസ്‌ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story