Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅധ്യാപകനെതിരെ നടപടി...

അധ്യാപകനെതിരെ നടപടി വേണം: പ്രതിഷേധം ശക്തമാക്കി മെഡി. കോളജ്​ വിദ്യാർഥി യൂനിയൻ

text_fields
bookmark_border
കോഴിക്കോട്​: മെഡിക്കൽ കോളജിൽ വിദ്യാർഥി യൂനിയനും അധ്യാപകരും തമ്മിലുള്ള പോര്​ മുറുകുന്നു. വിദ്യാർഥിയെ ബൂട്ടിട്ടുചവിട്ടിയ അധ്യാപകനെതി​രെ വ്യാഴാഴ്ച ഉച്ച​ 12ന്​ മുമ്പ്​ നടപടി ഉണ്ടായില്ലെങ്കിൽ മുഴുവൻ വിദ്യാർഥികളെയും അണിനിരത്തി ശക്​തമായ പ്രതിഷേധ പരിപാടികളിലേക്ക്​ കടക്കുമെന്ന്​ യൂനിയൻ നോട്ടീസ്​ നൽകി. നേരത്തെ യൂനിയൻ നടത്തിയ പ്രതിഷേധ പ്രകടനത്തെ തുടർന്ന്​ കോളജ്​ അധികൃതർ വിദ്യാർഥികളോട്​ പകതീർക്കുന്ന സമീപനമാണ്​​ സ്വീകരിക്കുന്നതെന്നും കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നാരോപിച്ച്​ ചീഫ്​ വാർഡൻ ചുമതലയുള്ള അധ്യാപകൻ വിദ്യാർഥികൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണെന്നും യൂനിയൻ വ്യക്​തമാക്കി. നേരത്തെതന്നെ പ്രിൻസിപ്പലിന്‍റെ അനുമതി വാങ്ങിയിരുന്ന കോളജ്​ ഡേയിൽ പ​ങ്കെടുക്കുന്നതിൽനിന്ന്​ ഒന്നാം വർഷ വിദ്യാർഥികളെ കോളജ്​ അധികൃതർ വിലക്കി. കോളജ്​ ഡേയിൽ പ​ങ്കെടുക്കണമെന്ന്​ ആഗ്രഹിച്ച വിദ്യാർഥികൾ യൂനിയൻ പ്രതിനിധികളുടെ സഹായത്തോടെ ഹോസ്റ്റലിൽനിന്നിറങ്ങി പരിപാടിയിൽ പ​​ങ്കെടുത്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story