Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:44 AM IST Updated On
date_range 24 March 2022 5:44 AM ISTവിദ്യാർഥികൾക്ക് ഗവേഷണത്തിന് അവസരം നിഷേധിക്കുന്നതായി പരാതി
text_fieldsbookmark_border
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ പിടിപ്പുകേട് കാരണം അർഹതയുള്ള വിദ്യാർഥികൾക്ക് പോലും ഗവേഷണ അവസരം നിഷേധിച്ചതായി പരാതി. 2020ലെ പിഎച്ച്.ഡി പ്രവേശന വിജ്ഞാപനം 2021 ഏപ്രിലിലാണ് വന്നത്. പ്രവേശന നടപടികൾ തുടങ്ങിയത് 2022 ഫെബ്രുവരിയിലും. ഒരു കൊല്ലത്തിനിടെ സർവകലാശാല പഠനവകുപ്പുകളിലും ഡിപ്പാർട്ട്മെന്റിലും വിവിധ കോളജുകളിലും ധാരാളം ഗവേഷണ ഒഴിവുകളുണ്ടായിരുന്നു. ഈ ഒഴിവുകളിലേക്ക് പ്രവേശനം പാടില്ല എന്നാണ് നിർദേശം. ഇതോടെ നൂറുകണക്കിന് വിദ്യാർഥികൾക്കാണ് ഗവേഷണ അവസരം നഷ്ടപ്പെടുന്നത്. യൂനിവേഴ്സിറ്റിയിലെ ഒരു അധ്യാപകന് കീഴിൽ ഗവേഷണ അവസരം വേണമെന്ന് ഒരു വിദ്യാർഥി കോടതിയിൽ ആവശ്യപ്പെട്ടപ്പോൾ അതിനെതിരെ സത്യവാങ്മൂലം നൽകിയതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ആക്ഷേപം. 2021 സെപ്റ്റംബറിൽ പ്രൈമറി സ്കൂൾ അധ്യാപകർ, സെൽഫ് ഫിനാൻസ് കോളജ് പ്രിൻസിപ്പൽമാർ, കോളജുകളിലെ ഗസ്റ്റ് അധ്യാപകർ എന്നിവർക്ക് പാർട്ട് ടൈം പിഎച്ച്.ഡി ചെയ്യാൻ അവസരം നൽകാൻ സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു. ആറു മാസം കഴിഞ്ഞതിനു ശേഷവും ഈ തീരുമാനം നടപ്പാക്കാൻ ഡയറക്ടറേറ്റ് ഓഫ് റിസർച്ച് തയാറായിട്ടില്ല. ഡയറക്ടറേറ്റ് ഓഫ് റിസർച്ചിന് യൂനിവേഴ്സിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥർ ആവശ്യമായ പിന്തുണ നൽകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ഗവേഷണ സെന്ററുകളായി അംഗീകാരത്തിനുള്ള കോളജുകളുടെ അപേക്ഷകൾ ഒരു വർഷമായി പരിശോധിച്ചിട്ടുമില്ല. സർവകലാശാല അധികൃതർ പരിശോധനക്കും പോകുന്നില്ല. എല്ലാ ഗവേഷണ ഒഴിവുകളിലേക്കും വിദ്യാർഥികളെ പ്രവേശിപ്പിക്കണം, റിസർച്ച് സൻെററുകൾ അനുവദിക്കാൻ നൽകിയ അപേക്ഷകൾ ഉടനടി തീർപ്പാക്കണം, പ്രൈമറി സ്കൂൾ, സെൽഫ് ഫിനാൻസ് കോളജ് പ്രിൻസിപ്പൽമാർ, ഗെസ്റ്റ് അധ്യാപകർ എന്നിവർക്ക് പാർട്ട് ടൈം പിഎച്ച്.ഡി ചെയ്യാൻ അവസരം നൽകണം , 2022ലെ ഗവേഷണ പിഎച്ച്.ഡി നോട്ടിഫിക്കേഷൻ ഉടൻ പുറപ്പെടുവിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സിൻഡിക്കേറ്റംഗം ഡോ. പി. റഷീദ് അഹമ്മദ് വൈസ് ചാൻസലർക്ക് കത്ത് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story