Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസിൽവർലൈൻ കേരളത്തെ...

സിൽവർലൈൻ കേരളത്തെ രണ്ടായി വിഭജിക്കും -മുനവ്വറലി തങ്ങൾ

text_fields
bookmark_border
കോഴിക്കോട്: ജനതക്ക് ആവശ്യമില്ലാത്ത കെ-റെയിൽ സിൽവർലൈൻ കേരളത്തെ രണ്ടായി വിഭജിക്കുമെന്നും പദ്ധതി ഉപേക്ഷിക്കണമെന്നും മുസ്‍ലിം യൂത്ത് ലീഗ് പ്രസിഡന്‍റ്​ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. പയ്യാനക്കൽ മേഖല മുസ്‍ലിം യൂത്ത് ലീഗ് സമ്മേളനവും ശിഹാബ് തങ്ങൾ പെയിൻ ആൻഡ് പാലിയേറ്റിവ് സൗജന്യ ആംബുലൻസ് സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖല മുസ്‍ലിം ലീഗ് പ്രസിഡന്‍റ്​ കെ.എ. നാസർ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മേഖല പ്രസിഡന്റ് പി.കെ. നസീർ റിപ്പോർട്ട് അവതരിപ്പിച്ചു. മേഖല ജനറൽ സെക്രട്ടറി നസീർ കപ്പക്കൽ സ്വാഗതം പറഞ്ഞു. യു.ഡി.എഫ് സിറ്റി സൗത്ത് മണ്ഡലം കൺവീനർ സി.ടി. സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് സൗത്ത് മണ്ഡലം പ്രസിഡന്റ് മൻസൂർ മാങ്കാവ്, ജനറൽ സെക്രട്ടറി സിറാജ് കിണാശ്ശേരി, മേഖല മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി എൻ. ജംഷിദ്, എസ്.ടി.യു ജില്ല സെക്രട്ടറി എൻ. സുബൈർ, മേഖല ലീഗ് ട്രഷറർ എൻ.വി. അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു. മേഖല യൂത്ത് ലീഗ് ട്രഷറർ എൻ.വി. സുൽഫീക്കർ നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story