Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമോട്ടോർ വാഹന...

മോട്ടോർ വാഹന വകുപ്പിന്‍റെ കാമറ കണ്ണുതുറക്കാൻ സമയമെടുക്കും

text_fields
bookmark_border
റോഡ് പണി നടക്കുന്നതിനാൽ ജില്ല കൺട്രോൾ റൂമിന്റെ നിയന്ത്രണത്തിലുള്ള എട്ട്​ കാമറകൾ ഓഫ് ചെയ്തിരിക്കുകയാണ് കോഴിക്കോട്​: മോട്ടോർ വാഹന വകുപ്പ്​ ദേശീയ, സംസ്ഥാന പാതകളിലും പ്രധാന റോഡുകളിലും സ്ഥാപിച്ച കാമറകൾ പൂർണമായി പ്രവർത്തിക്കാൻ ഇനിയും സമയമെടുക്കും. 95 ശതമാനവും ഏപ്രിൽ ഒന്നു മുതൽ പ്രവർത്തിച്ചുതുടങ്ങുമെന്ന്​ അറിയിച്ചിരുന്നെങ്കിലും പല ജില്ലകളിലും കാമറകൾ സ്ഥാപിക്കുന്നതുൾ​പ്പെടെയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതാണ്​ വൈകലിന്​ കാരണം. 726 കാമറകളാണ് മോട്ടോർ വാഹന വകുപ്പിന് കൈമാറിയത്​. കാമറ സ്ഥാപിക്കലും അഞ്ചുവർഷത്തെ പരിപാലനവും കാമറ നൽകിയ കമ്പനിക്കുതന്നെയാണ്. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കുക, വണ്ടിയോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കുക, ഇരുചക്ര വാഹനങ്ങളിൽ മൂന്നുപേർ യാത്ര ചെയ്യുക, വാഹനങ്ങളിലെ എക്സ്ട്രാ ഫിറ്റിങ്, അപകടകരമായ യാത്ര എന്നിങ്ങനെയുള്ള നിയമലംഘനങ്ങൾ പിടികൂടാനാണ് നിർമിത ബുദ്ധി കാമറകൾ സ്ഥാപിക്കുന്നത്​. മുൻസീറ്റിലെ രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിലും പിടിവീഴും. വാഹനങ്ങളുടെ ഫോട്ടോയും വാഹനങ്ങളുടെ വിവരങ്ങളും ഫോട്ടോയും മോട്ടോർ വാഹന വകുപ്പിന്റെ കൺട്രോൾ റൂമിലെത്തും. കോഴിക്കോട്, എറണാകുളം, തൃശൂർ ജില്ലകളിൽ കാമറ പ്രവർത്തനം തുടങ്ങുന്നതിൽ ബുദ്ധിമുട്ടില്ല. അതത് ജില്ലകളിൽതന്നെയാണ് കൺട്രോൾ റൂം പ്രവർത്തിക്കുക. റോഡ് പണി നടക്കുന്നതിനാൽ കോഴിക്കോട് ജില്ല കൺട്രോൾ റൂമിന്റെ നിയന്ത്രണത്തിലുള്ള എട്ട്​ കാമറകൾ ഓഫ് ചെയ്തിരിക്കുകയാണ്. ജില്ലക്കുപരി പാലക്കാട് മുതൽ വടക്കഞ്ചേരി വരെയുള്ള കാമറകളും നിയന്ത്രിക്കുന്നത്​ കോഴിക്കോട് കൺട്രോൾ റൂമിൽനിന്നാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story