Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ജീവനക്കാരെ...

'ജീവനക്കാരെ പണിമുടക്കിലേക്ക് വലിച്ചിഴക്കരുത്'

text_fields
bookmark_border
കോഴിക്കോട്​: പൊതുമേഖലയെ വിറ്റഴിച്ച് കേന്ദ്രസർക്കാർ തൊഴിൽ മേഖലയിൽനിന്ന്​ പിന്മാറുമ്പോൾ സംസ്ഥാന സർക്കാർ സ്വന്തം ജീവനക്കാരെ വെല്ലുവിളിക്കുകയാണെന്ന് കെ.ജി.ഒ.യു സംസ്ഥാന വൈസ് പ്രസിഡന്റ് ബീന പൂവത്തിൽ. ജീവനക്കാരെ വെല്ലുവിളിക്കാനാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നതെങ്കിൽ അനിശ്ചിതകാല പണിമുടക്കല്ലാതെ വേറെ മാർഗമില്ലായെന്നും അവർ പറഞ്ഞു. മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിന്‍റെ ഭാഗമായി കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ്​ അസോസിയേഷൻ (കെ.എം.സി.എസ്.എ) പ്രകടനവും വിശദീകരണ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കെ.എം.സി.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. സുരേഷ്, സംസ്ഥാന വനിത കമ്മിറ്റി ജനറൽ കൺവീനർ ടി. സുബൈദ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.കെ. രജിത്ത് കുമാർ, ആർ.വി. ഹരീഷ്, എൻ. ശരത് കുമാർ, യൂനിറ്റ് പ്രസിഡന്റ് സി. മഹേന്ദ്രൻ, വർക്കേഴ്സ് കോൺഗ്രസ് ജില്ല സെക്രട്ടറി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story