Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:41 AM IST Updated On
date_range 24 March 2022 5:41 AM ISTകിണറ്റിൽ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
text_fieldsbookmark_border
മുക്കം: കിണറ്റിൽ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചാത്തമംഗലം പഞ്ചായത്തിലെ കല്ലുംപുറത്ത് പുതിയോടിൽ മുഹമ്മദിന്റെ പോത്താണ് കഴിഞ്ഞദിവസം രാവിലെ വീട്ടുമുറ്റത്തെ 30 അടി ആഴമുള്ള കിണറിൽ വീണത്. മുക്കം അഗ്നിരക്ഷാനിലയത്തിൽനിന്ന് അസി. സ്റ്റേഷൻ ഓഫിസർ വിജയൻ നടുത്തൊടിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സേനയിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഒ. അബ്ദുൽ ജലീൽ കിണറ്റിലിറങ്ങി പോത്തിനെ പുറത്തെത്തിക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പയസ് അഗസ്റ്റിൽ, ഫയർ ഓഫിസർമാരായ സിന്തിൽ കുമാർ, എസ്.ജി. വിഷ്ണു, പി. ജിതിൻ രാജ്, ഹോംഗാർഡ് ജോഷി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story