Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:38 AM IST Updated On
date_range 24 March 2022 5:38 AM ISTസർക്കാർ കർഷകരെ അവഗണിക്കുന്നു -സ്വതന്ത്ര കർഷകസംഘം
text_fieldsbookmark_border
നാദാപുരം: സ്വതന്ത്ര കർഷകസംഘത്തിന്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസങ്ങളിലായി പാറക്കടവിൽ നടന്ന ജൈവകാർഷിക വാണിജ്യ വിപണനമേള സമാപിച്ചു. സർക്കാർ കർഷകരെ പരിഗണിക്കുന്നില്ലന്നും കൃഷിക്കായി ബജറ്റിൽ തുക വകയിരുത്താതെ ഭൂനികുതിയും ഭൂമിയുടെ ന്യായവിലയും അമിതമായി വർധിപ്പിച്ച് കർഷകരെ ദ്രോഹിക്കുകയാണന്നും സ്വതന്ത്ര കർഷകസംഘം ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് കളത്തിൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. കെ.കെ. അബ്ദുറഹ്മാൻ, സൂപ്പി നരിക്കാട്ടേരി, എൻ.കെ. മൂസ, നസീർ വളയം, ടി.കെ. ഖാലിദ്, അബ്ദുറഹ്മാൻ പഴയങ്ങാടി, സി.വി. മൊയ്തീൻ ഹാജി, അബ്ദുല്ല വല്ലങ്കണ്ടത്തിൽ എന്നിവർ സംസാരിച്ചു. ടി.എ. സലാം സ്വാഗതവും വി.പി. റഫീഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story