Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബന്ന ചേന്ദമംഗലൂരിന്...

ബന്ന ചേന്ദമംഗലൂരിന് സ്നേഹാദരം

text_fields
bookmark_border
മുക്കം: മലയാളകഥകൾക്ക് ശബ്ദംകൊണ്ട് ജീവൻപകർന്ന ബന്ന ചേന്ദമംഗലൂരിന് സഹപ്രവർത്തകരുടെ സ്നേഹാദരം. ലോക്ഡൗൺ കാലത്ത് മലയാളത്തിലെ പ്രശസ്തരായ കഥാകൃത്തുക്കളുടെയും പുതിയ എഴുത്തുകാരുടെയും കഥകൾക്ക് ശബ്ദംപകർന്ന് വേറിട്ട സാംസ്കാരിക പ്രവർത്തനം നടത്തിയ ബന്നയെ ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിലാണ് അനുമോദിച്ചത്. ബന്ന ചേന്ദമംഗലൂർ ശബ്ദംനൽകിയ കഥസമാഹാരം 'കഥാശ്വാസം' എന്ന പേരിൽ ഇതിനകം പുറത്തിറങ്ങി. ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് സ്ക്വയറിൽ നടന്ന പരിപാടി പി.കെ. പാറക്കടവ് ഉദ്ഘാടനം ചെയ്തു. മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഒ. ശരീഫുദ്ദീൻ അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ കൗൺസിലർ സാറ കൂടാരം, പ്രധാനാധ്യാപകൻ യു.പി. മുഹമ്മദലി, പി.കെ. അബ്ദുൽ റസാഖ്, പി.ടി.എ പ്രസിഡന്റ് കെ.പി.യു. അലി, ഉസ്മാൻ എരോത്ത്, മുൻ പ്രിൻസിപ്പൽ ടി. അബ്ദുല്ല മാസ്റ്റർ, പി.ടി. കുഞ്ഞാലി, വൈസ് പ്രിൻസിപ്പൽ എ.പി. അബ്ദുൽ ജബ്ബാർ, കെ.സി. അൻവർ, പി. ഷറഫുദ്ദീൻ കൊടിയത്തൂർ, കെ.പി. അലി അശ്റഫ്, ഡോ. ഇ. ഹസ്ബുല്ല എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story