Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:29 AM IST Updated On
date_range 24 March 2022 5:29 AM ISTദേശീയപാത പുനരധിവാസ പാക്കേജ് അനുവദിച്ചു
text_fieldsbookmark_border
കോഴിക്കോട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അഴിയൂര്‍ മുതല്‍ വെങ്ങളം വരെയുള്ള വീടും കച്ചവടസ്ഥാപനങ്ങളും നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജ് ദേശീയപാത വികസന അതോറിറ്റി അനുവദിച്ച് ഉത്തരവായതായി ജില്ല കലക്ടര്‍ അറിയിച്ചു. ------------------------------------------- ടിപ്പർലോറികൾക്ക് നിയന്ത്രണം കോഴിക്കോട്: വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്ത് സ്‌കൂള്‍ വാഹനങ്ങള്‍ കൂടുതലായി സഞ്ചരിക്കുന്ന സമയത്തെ ടിപ്പര്‍ ലോറികളുടെ ഗതാഗതനിയന്ത്രണത്തിന് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളായി. ടിപ്പര്‍ ലോറികളുടെയും ടിപ്പിങ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത നിരോധനം രാവിലെ 8.30 മുതല്‍ 10വരെയും വൈകീട്ട് 3.30 മുതല്‍ അഞ്ചുവരെയുമായി പുനഃക്രമീകരിക്കും. ജില്ല റോഡ് സുരക്ഷ അതോറിറ്റിയുടെ ഏപ്രില്‍ അവസാനവാരം ചേരുന്ന യോഗത്തില്‍ പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. തീരുമാനത്തില്‍ ആക്ഷേപങ്ങളോ എതിര്‍വാദങ്ങളോ ഉള്ളവര്‍ 15 ദിവസത്തിനകം ചേവായൂരിലുള്ള എന്‍ഫോഴ്സ്മെന്റ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസറെ അറിയിക്കണം. --------------------------- 67 പേർക്ക് കോവിഡ് കോഴിക്കോട്: ജില്ലയിൽ 67 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 66 പേർക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 1964 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 67 പേർ കൂടി രോഗമുക്തി നേടി. നിലവിൽ 446 പേരാണ് ജില്ലയിൽ കോവിഡ് ബാധിതരായി ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story