Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:28 AM IST Updated On
date_range 24 March 2022 5:28 AM ISTനാണയ ഫെസ്റ്റ് നാളെ
text_fieldsbookmark_border
കോഴിക്കോട്: കാലിക്കറ്റ് ന്യുമിസ്‌മാറ്റിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാ എക്‌സിബിഷൻ 'കോയിൻ ഫെസ്‌റ്റ് 2022' സംഘടിപ്പിക്കുന്നു. മാർച്ച് 25, 26, 27 തീയതികളിൽ കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപമുള്ള സുകൃതീന്ദ്ര കാലമന്ദറിലാണ് നാണയ -കറൻസി -മെഡൽ പ്രദർശനം നടത്തുകയെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10 മുതൽ വൈകീട്ട് ഏഴുവരെ സൗജന്യമായാണ് പ്രവേശനം. പുരാതന ഭാരതത്തിലെ ജനപദങ്ങളിലെ പഞ്ച്‌മാർക്ക്‌ഡ് നാണയങ്ങൾ, കോസല, മഗധ, മൗര്യ, കുഷാന, ഗുപ്‌ത സാമ്രാജ്യങ്ങളിൽ ഉപയോഗിച്ചിരുന്ന നാണയങ്ങൾ, ഗ്രീക്ക് -റോമൻ നാണയങ്ങൾ, കോഴിക്കോട് സാമൂതിരി, തിരുവിതാംകൂര്‍, അറക്കല്‍ രാജവംശങ്ങളുടെയും ടിപ്പു സുല്‍ത്താന്‍റെയും കാലത്ത് നടപ്പുണ്ടായിരുന്ന താരം, രാശിപ്പണം, വീരരായന്‍ പണം, വരാഹന്‍, പുത്തന്‍, ഡ്യുക്കെറ്റ് (ആമാട), പഗോഡ, മോഹര്‍ മുതലായ സ്വർണത്തിലും വെള്ളിയിലുമുള്ള അപൂർവനാണയങ്ങൾ, ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട നാണയങ്ങള്‍, ബ്രിട്ടീഷുകാരും പോര്‍ചുഗീസുകാരും ഡച്ചുകാരും ഫ്രഞ്ചുകാരും ഇന്ത്യയിലിറക്കിയ നാണയങ്ങള്‍ എന്നിവ പ്രദര്‍ശനത്തില്‍ കാണാം. വാര്‍ത്തസമ്മേളനത്തില്‍ എം.ഡി. വില്യംസ്, പ്രേമന്‍ പുതിയാപ്പില്‍, കെ. സൂരജ്, എം. പ്രകാശൻ, പി.വി. റിയാസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story