Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഐ.എൻ.ടി.യു.സി...

ഐ.എൻ.ടി.യു.സി പ്ലാറ്റിനം ജൂബിലി മേയ്​ മൂന്നിന്​; രാഹുൽ ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: ഐ.​എ​ൻ.​ടി.​യു.​സി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ മേ​യ് മൂ​ന്നി​ന്​ ന​ട​ക്കും. ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​പ്പം ഐ.​എ​ൻ.​ടി.​യു.​സി സം​സ്ഥാ​ന ക​മ്മി​റ്റി ആ​സ്ഥാ​ന​മാ​യ കെ. ​ക​രു​ണാ​ക​ര​ൻ സ്​​മാ​ര​ക​മ​ന്ദി​ര ഉ​ദ്ഘാ​ട​ന​വും തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ൻ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്​ രാ​ഹു​ൽ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​യ് ര​ണ്ട്, മൂ​ന്ന്​ തീ​യ​തി​ക​ളി​ൽ ഐ.​എ​ൻ.​ടി.​യു.​സി ദേ​ശീ​യ പ്ര​വ​ർ​ത്ത​ക സ​മി​തി​യും തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും. പ​ബ്ലി​ക്​ ലൈ​ബ്ര​റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഐ.​എ​ൻ.​ടി.​യു.​സി ജി​ല്ല-​സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ യോ​ഗം 3001 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ ചെ​യ​ർ​മാ​നും തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​സി​ഡ​ന്‍റ്​ വി.​ആ​ർ. പ്ര​താ​പ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ സ്വാ​ഗ​ത സം​ഘ​ത്തി​ൽ എ.​കെ. ആ​ന്‍റ​ണി, ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ്​ ചെ​ന്നി​ത്ത​ല, കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​ൻ എം.​പി, പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ തു​ട​ങ്ങി​യ​വ​ർ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​ക​ളാ​ണ്. കെ.​പി. ത​മ്പി ക​ണ്ണാ​ട​ൻ, വി.​ജെ. ജോ​സ​ഫ്, ആ​ർ. ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ ഉ​പ​സ​മി​തി ക​ൺ​വീ​ന​ർ​മാ​രാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story