Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:47 AM IST Updated On
date_range 23 March 2022 5:47 AM ISTമാരിയെ ചെറുത്ത് അവർ വാദ്യമേളം വാങ്ങി
text_fieldsbookmark_border
കോഴിക്കോട്: മാരിയെ ചെറുത്ത് വാദ്യമേളം വാങ്ങി നടക്കാവ് സ്കൂളിലെ കുട്ടികൾ. കോവിഡിനെ ചെറുക്കാൻ മുഖാവരണമുണ്ടാക്കി വിറ്റ് ലഭിച്ച ഒരു ലക്ഷത്തി പത്തായിരം രൂപ ഉപയോഗിച്ച് സ്കൂളിലേക്ക് ബാൻഡ് സെറ്റ് വാങ്ങിയിരിക്കുകയാണ് നടക്കാവ് വൊക്കേഷനൽ ഹയർസെക്കൻഡറി എൻ.എസ്.എസ് വിദ്യാർഥികൾ. 'മാരിയെ ചെറുക്കാം, മേളവും കേൾക്കാം' എന്ന പദ്ധതിയുടെ ഭാഗമായാണ് വ്യത്യസ്തമായ പ്രവർത്തനം കാഴ്ചവെച്ചത്. 'ഇടം 2021' സപ്തദിന ക്യാമ്പിന്‍റെ ഭാഗമായാണ് മാസ്ക് നിർമിച്ചത്. ബാൻഡ് കൈമാറ്റച്ചടങ്ങ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ബാൻഡ് വാദ്യം മുഴക്കിയായിരുന്നു ഉദ്ഘാടനം. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ. ബാബു, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ. ജലുഷ്, ഹെഡ്മാസ്റ്റർ ജയകൃഷ്ണൻ, പി.ടി.എ പ്രസിഡന്‍റ് സുനിൽകുമാർ, വൈസ് പ്രസിഡന്‍റ് സുമി മിഥുൻ, എൻ.എസ്.എസ് കോഓഡിനേറ്റർ സൗഭാഗ്യ എന്നിവർ സംസാരിച്ചു. bk
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story