Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹരിതകർമസേന...

ഹരിതകർമസേന പ്രവര്‍ത്തകര്‍ക്ക് സൗജന്യ പരിശോധന

text_fields
bookmark_border
കോഴിക്കോട്: കോര്‍പറേഷന്‍റെയും ലേക് ഷോര്‍ മെഡിക്കല്‍ സെന്റര്‍ കോഴിക്കോടിന്റെയും ആഭിമുഖ്യത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ 565 കുടുംബശ്രീ-ഹരിതസേന അംഗങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ചെക്കപ്, മെഡിക്കല്‍ സ്‌ക്രീനിങ് എന്നിവ ലഭ്യമാക്കും. 'രമ്യശ്രീ' എന്ന് നാമകരണം ചെയ്ത പദ്ധതി ഉദ്ഘാടനം മേയർ ബീന ഫിലിപ് നിര്‍വഹിച്ചു. ഡോ. മെഹറൂഫ് രാജ് പദ്ധതി വിശദീകരണം നടത്തി. മറ്റുള്ളവരുടെ ആരോഗ്യം സംരക്ഷിക്കാനായി സ്വന്തം ജീവിതം സമര്‍പ്പിച്ചവരാണ് കുടുംബശ്രീയുടെയും ഹരിതകര്‍മസേനയുടേയും പ്രവര്‍ത്തകര്‍ എന്നും ഇവരുടെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന പ്രവൃത്തികളില്‍ ഏറ്റവും പ്രധാനമായ പരിഗണന ലഭിക്കേണ്ടത് ആരോഗ്യത്തിനാണെന്നും മേയര്‍ ഡോ. ബീന ഫിലിപ് പറഞ്ഞു. രമേഷ് പുല്ലാട്ട് (ജി.എം ഓപറേഷന്‍സ് ആൻഡ് മാര്‍ക്കറ്റിങ്) സ്വാഗതം പറഞ്ഞു. കുടുംബശ്രീ പ്രോജക്ട് ഓഫിസര്‍ പ്രകാശ്, ഡോ. മിസ്ബ എന്നിവര്‍ സംസാരിച്ചു. സക്കീര്‍ നന്ദി പറഞ്ഞു. ക്യാമ്പ് ഏപ്രിൽ രണ്ടുവരെ തുടരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story