Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:46 AM IST Updated On
date_range 23 March 2022 5:46 AM ISTഎൽ.എസ്.എസ്-യു.എസ്.എസ് വിജയികളെ ആദരിച്ചു
text_fieldsbookmark_border
പെരുമണ്ണ: പുത്തൂർമഠം എ.എം.യു.പി സ്കൂളിലെ 2020-21 വർഷത്തെ എൽ.എസ്.എസ് - യു.എസ്.എസ് വിജയികൾക്കുള്ള അനുമോദനവും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും 'ജ്യോതിർഗമയ' 2022 അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ടി.എ. സലാം അധ്യക്ഷത വഹിച്ചു. കുട്ടികൾക്കായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിന് എക്‌സൈസ് പ്രിവന്റിവ് ഓഫിസർ സന്തോഷ് ചെറുവോട്ട് നേതൃത്വം നൽകി. കെ.സി. ഷരീഫ്, കെ.ആർ. ഷീല, പി.പി. നജീമ, പി. സുലൈഖ, കെ. സുധ, നസീറാബി, വി.കെ. വിപിൻ, പി.എം. ഷരീഫ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ. നന്ദകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
