Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേരഗ്രാമം പദ്ധതി വിതരണ...

കേരഗ്രാമം പദ്ധതി വിതരണ ഉദ്ഘാടനം

text_fields
bookmark_border
കേരഗ്രാമം പദ്ധതി വിതരണ ഉദ്ഘാടനം
cancel
കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിൽ സംസ്ഥാന സർക്കാർ അനുവദിച്ച കേരഗ്രാമം പദ്ധതിപ്രകാരം വിവിധ സാധനങ്ങളുടെ വിതരണ ഉദ്ഘാടനം നടത്തി. തെങ്ങുകയറ്റ യന്ത്രം, ജൈവവളം, കമ്പോസ്റ്റ് യൂനിറ്റ്, തെങ്ങിൻതൈ എന്നിവയുടെ വിതരണോദ്ഘാടനം ലിന്റോ ജോസഫ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് അധ്യക്ഷത വഹിച്ചു. തെങ്ങുകയറ്റ യന്ത്രത്തിന്റെ ഗുണഭോക്താക്കൾക്കുള്ള പരിശീലനവും നടന്നു. പച്ചക്കറി വികസന പദ്ധതിപ്രകാരം ജില്ലയിലെ മികച്ച അധ്യാപകനായി തിരഞ്ഞെടുത്ത ചെറുവാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ഉണ്ണികൃഷ്ണനെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ എം.ടി. റിയാസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആയിഷ ചാലപ്പുറത്ത്, പഞ്ചായത്ത് മെംബർമാരായ ടി.കെ. അബൂബക്കർ, ബാബു പൊലുകുന്നത്ത്, ഫാത്തിമ നാസർ , ഷിജി കുറ്റിക്കൊമ്പിൽ, ടി.സി. കോമളം, ഷിഹാബ് മാട്ടുമുറി, കൃഷി ഓഫിസർ കെ.ടി. ഫെബിദ, കേരഗ്രാമം കൺവീനർ കെ.പി. അബ്ദുറഹ്മാൻ, പാടശേഖരസമിതി അംഗങ്ങളായ മുഹമ്മദ് കുട്ടി, സത്താർ കൊളക്കാടൻ എന്നിവർ സംബന്ധിച്ചു. kdr 4 കേരഗ്രാമം പദ്ധതിയിൽ തെങ്ങുകയറ്റ യന്ത്രങ്ങൾ ലിന്റോ ജോസഫ് എം.എൽ.എ വിതരണം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story